ആത്മഹത്യ വര്‍ദ്ധിക്കുന്നു; സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് നടി രാഖി സാവന്ത്

ആത്മഹത്യ ഒരു പരിധി വരെ തടയുന്നതിന് സീലിംഗ് ഫാന്‍ നിരോധിക്കണമെന്ന് സിനിമ താരം രാഖി സാവന്ത്. ഇന്ത്യയിലെ പെണ്‍കുട്ടികളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുന്നതിന് സീലിംഗ് ഫാനുകള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് രാഖി സാവന്ത്.
ഇപ്പോള്‍ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ ഒരു കാരണവുമില്ലാതെ ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ ആത്മഹത്യ ചെയ്യുക പതിവായിരിക്കുകയാണ്. കൂടുതലും വീടുകളില്‍ സീലിംഗ് ഫാന്‍ ഉപയോഗിച്ചാണ് സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് അതിനാല്‍ അവ നിരോധിക്കണമെന്ന് താരം ആവശ്യപ്പെട്ടു. ഭാരത് മാതാ കീജയ് വിളിക്കുന്നതിനേക്കാള്‍ ആവശ്യം സീലിംഗ് ഫാന്‍ നിരോധിക്കുന്നതാണ്. പ്രത്യുഷയുടെ മരണത്തിന് നഷ്ടപരിഹാരമായി കുടുംബത്തിന് അഞ്ചു കോടി നല്‍കണമെന്നും മുംബൈയില്‍ നടന്ന പത്ര സമ്മേളനത്തില്‍ താരം ആവശ്യപ്പെട്ടു.
പെണ്‍മക്കളെ സ്‌നേഹിക്കുന്ന വീട്ടുകാരെല്ലാപേരും സീലിംഗ് ഫാന്‍ വീട്ടില്‍ നിന്ന് നീക്കണമെന്നും സീലിംഗ് ഫാനിന് പകരം ടേബിള്‍ ഫാന്‍, അല്ലെങ്കില്‍ എ.സി ഉപയോഗിക്കണമെന്നും താരം ആവശ്യപ്പെടുന്നു. പ്രത്യുഷയുടെ മരണത്തിന് കാരണം കാമുകന്‍ രാഹുലിന്റെ പീഡനമാണെന്നാണ് രാഖിയുടെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























