വ്യാജ വാര്‍ത്തയ്‌ക്കെതിരെ സനുഷ

ഉണ്ണി മുകുന്ദന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ സനുഷയും രംഗത്ത്. താനും ഉണ്ണി മുകുന്ദനും ഒന്നിച്ച അഭിനയിച്ച ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചതാകമെന്ന് നടി സനുഷ പറയുന്നു.
ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതാണെന്നുമാണ് നടി പറയുന്നത്. ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കാണ്. പഠിത്തമൊക്കെ കഴിഞ്ഞ് പതിയെ വിവാഹത്തിലേക്ക് കടക്കുന്നുള്ളൂവെന്നും സനുഷ പറയുന്നു. ഉണ്ണി മുകുന്ദന്റെയും സനുഷയുടെയും ഫോട്ടോയും ചേര്‍ത്താണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























