റായിലക്ഷ്മിക്ക് പ്രിയം കളിപ്പാട്ടങ്ങള്‍

റായി ല്കഷ്മിക്ക് കാറും ആഭരണങ്ങളുമല്ല കുട്ടികളുടെ കളിപ്പാട്ടങ്ങളാണ് ഏറെ ഇഷ്ടം. താരം അത് ഒരുപാട് വാങ്ങിക്കൂട്ടിയിട്ടുണ്ട്. ടെഡി ബിയറുകളാണ് ഏറെ ഇഷ്ടം. എവിടെ കണ്ടാലും അത് വാങ്ങും. ഷൂട്ടിംഗിന് പോകുന്ന സ്ഥലങ്ങളിലൊക്കെ ഉല്‍സവങ്ങളുണ്ടെങ്കില്‍ അവിടെയെല്ലാം ഇറങ്ങി കളിപ്പാട്ടങ്ങള്‍ വാങ്ങും. വല്യ മാളുകളില്‍ കരടിയുടെ കുപ്പായം ഇട്ട് നില്‍ക്കുന്നവരെ കണ്ടാല്‍ താരം ഓടിച്ചെന്ന് കെട്ടിപ്പിടിക്കും അവരോടൊപ്പം ഫോട്ടോ എടുക്കും.
വിദേശങ്ങളില്‍ നിന്ന് ലക്ഷങ്ങളുടെ വിലയുള്ള കളിപ്പാട്ടങ്ങളാണ് താരം വാങ്ങുന്നത്. ഇത് മനസിലാക്കി പലരും താരത്തിന് ഒരുപാട് കളിപ്പാട്ടങ്ങള്‍ സമ്മാനിക്കും. ഇതൊന്നും കൊച്ചുകുട്ടികള്‍ ചോദിച്ചാല്‍ പോലും താരം നല്‍കാറില്ല. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബെര്‍ത്ത് ഡേ ഗിഫ്റ്റായി തനിക്ക് കളിപ്പാട്ടങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് താരം പറഞ്ഞു. മറ്റ് പലര്‍ക്കും ആഡംബര വസ്തുക്കളോട് ഭ്രമമുള്ളപ്പോള്‍ താനിക്ക് കൊച്ചുകൊച്ച് കളിപ്പാട്ടങ്ങളാണ് സന്താഷം നല്‍കുന്നതെന്നും താരം പറഞ്ഞു.
മമ്മൂട്ടിക്ക് കാറുകളോടും കൂളിംഗ് ഗ്ലാസുകളോടുമാണ് കമ്പം. മോഹന്‍ലാലിന് പുരാവസ്തുക്കളോടും പെയിന്റിഗുകളോടും ദുല്‍ഖറിന് ബൈക്കുകളോട് പ്രിയദര്‍ശന് ആഡംബര കാറുകളോടായിരുന്നു. എന്നാല്‍ അടുത്തിടെ എല്ലാ കാറുകളും വിറ്റു. ഫിയറ്റ് മുതലുള്ള കാറുകളുടെ ശേഖരം ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























