മോഹന്‍ലാലിന്റെ മകന്‍ വില്ലനാകുന്നു

മോഹന്‍ലാലിന്റെ പുതിയ തെലുങ്ക് ചിത്രമായ ജനതാ ഗാരേജില്‍ മകനായി അഭിനയിക്കുന്ന ഉണ്ണിമുകുന്ദനാണ് വില്ലന്‍. ആറ് വര്‍ഷമായി സിനിമയിലെത്തിയ ഉണ്ണിമുകുന്ദന്റെ വല്യ ആഗ്രഹമായിരുന്നു മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത്. അത് തെലുങ്ക് ചിത്രത്തിലൂടെയാണ് സാധിച്ചത്. ഹൈദരാബാദില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ലാല്‍ജോസിന്റെ അസോസിയേറ്റായ സിബി ജോസ് ചാലിശേരിയാണ് ഉണ്ണി മുകുന്ദനെ തെലുങ്ക് ചിത്രത്തിന്റെ സംവിധായകന് പരിചയപ്പെടുത്തിയത്. അവര്‍ സ്‌റ്റൈലും വിക്രമാദിത്യനും കണ്ട ശേഷമാണ് ഉണ്ണിയെ കാസ്റ്റ് ചെയ്തത്.
തെലുങ്കില്‍ ഡബ്ബ് ചെയ്യുന്നതും ഉണ്ണിതന്നെയാണ്. അതാണ് നല്ലതെന്ന് താരം പറയുന്നു. ഒന്നും അറിയാത്തത് കൊണ്ട് എന്തും പറയാമല്ലോ. മുറിയന്‍ അറിവുമായി ചെന്നാല്‍ ചില മുന്‍വിധികള്‍ വേട്ടയാടുമെന്നും താരം പറഞ്ഞു. ചിത്രത്തിന് വേണ്ടി 25 കിലോയാണ് താരം കുറച്ചത് . മുമ്പ് 90 കിലോ ഉണ്ടായിരുന്നു. കിട്ടാവുന്ന സമയങ്ങളിലെല്ലാം വ്യായാമം ചെയ്താണ് ഭാരം കുറച്ചത്. അവരുടെ രാവുകള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഉണ്ണി നല്ല പോലെ മെലിഞ്ഞിരുന്നു. അത് സംവിധായകനും ഇഷ്ടപ്പെട്ടു.
എന്നാല്‍ കൂടെ നിന്ന് സെല്‍ഫി എടുക്കാനെത്തിയ ആരാധികയ്ക്ക് സംശയം ഒരുപാട് ക്ഷീണിച്ചല്ലേ, മസിലൊക്കെ പോയല്ലേ എന്നായി ചോദ്യം. ഉടന്‍ തന്നെ താരം ഇട്ടിരുന്ന ടി ഷര്‍ട്ടിന്റെ കൈ മടക്കി മസില്‍ പെരുപ്പിച്ച് കാണിച്ചു. അതോടെ ആ കുട്ടിക്ക് ആശ്വാസമായി. അതോടെ അടുത്ത കുട്ടികള്‍ സെല്‍ഫിക്കായി വന്നു. ഉണ്ണി മസിലും പെരുപ്പിച്ച് നിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























