Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നസ്രിയ ഫഹത്തിന്‌ സ്വന്തം

20 JANUARY 2014 01:08 AM IST
മലയാളി വാര്‍ത്ത.

മലയാള സിനിമയില്‍ മറ്റൊരു താര വിവാഹം കൂടി. മലയാള സിനിമയിലെ പുതിയ താരോദയങ്ങളായ ഫഹദ്‌ ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നു. ഫഹദിന്റെ പിതാവായ ഫാസിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഫഹദിന്റെ അമ്മയുടെ ആഗ്രഹ പ്രകാരം ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചാണ്‌ വിവാഹം നിശ്ചയിച്ചത്‌. ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്‌.
ഫാസില്‍ സംവിധാനം ചെയ്‌ത കൈ എത്തും ദൂരത്ത്‌ എന്ന ചിത്രത്തിലൂടെയാണ്‌ ഫഹദ്‌ സിനിമയിലെത്തിയത്‌. ആദ്യ പ്രവേശനം പരാജയമായതോടെ സിനിമയില്‍ നിന്ന്‌ മാറി നിന്ന ഫഹദ്‌ 2011 ല്‍ ഇറങ്ങിയ ചാപ്പാക്കുരിശ്‌ എന്ന സിനിമയിലെ വേഷത്തോടെ ശ്രദ്ധേയനായി. പിന്നീട്‌ നിരവധി നല്ല കധാപാത്രങ്ങളെ അവതരിപ്പിച്ച്‌ ഫഹദ്‌ കുടുംബ പ്രേക്ഷകരുടെയും പുതിയ തലമുറയുടെയും പ്രിയങ്കരനായി മാറുകയായിരുന്നു. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന സിനിമയാണ്‌ ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ടെലിവിഷന്‍ അവതാരികയായി എത്തിയ നസ്രിയ പിന്നീട്‌ നായിക സ്ഥാനത്തേക്ക്‌ ഉയരുകയായിരുന്നു. 2006 ല്‍ ബ്ലെസി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ബാലതാരമായി എത്തിയ നസ്രിയ മാഡ്‌ ഡാഡ്‌ എന്ന ചിത്രത്തിലൂടെ നായികയായി. നിവിന്‍ പോളിയുടെ നായികയായ നേരം ആണ്‌ നസ്രിയ ഒടുവില്‍ അഭിനയിച്ച്‌ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രം.
അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന എല്‍ ഫോര്‍ ലവ്‌ എന്ന സിനിമയില്‍ ഫഹദിന്റെ ഭാര്യയായി നസ്രീയ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്‌. ബാംഗ്‌ളൂരിലാണ്‌ ഷൂട്ടിംഗ്‌ നടക്കുന്നത്‌.


ഫഹദും ആന്‍ഡ്രിയയും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ്‌ ഇപ്പോള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. ആഗസ്റ്റിലായിരിക്കും ഫഹദിന്റെയും നസ്രീയയുടെയും വിവാഹം നടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ സദ്ഭവ്‌ന പാര്‍ക്കിനോട് ചേര്‍ന്നുള്ള ബഹുനില കെട്ടിടം  (17 minutes ago)

നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...  (41 minutes ago)

തെളിവ് നശിപ്പിക്കാൻ ശ്രമം  (1 hour ago)

പെരിയ ഇരട്ടക്കൊലക്കേസ്‌ ... ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്  (1 hour ago)

പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധ മോഷ്ടാവുമായ 'പളനിസ്വാമി' പിടിയില്‍  (1 hour ago)

മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

മഹാരാഷ്ട്രയ്ക്കായി സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞിരിക്കുകയാണ് യുവതാരം പൃഥ്വി ഷാ. .  (2 hours ago)

സുപ്രീം കോടതിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്  (2 hours ago)

ബിന്ദു പത്മനാഭനും ഐഷയും കാണാതായ കേസിൽ സെബാസ്റ്റ്യന്റെ സുഹൃത്ത് ഫ്രാങ്ക്ളിനെ ഉടൻ കസ്റ്റഡിയിലെടുക്കും; ക്വട്ടേഷൻ സംഘത്തിനും പങ്ക്: മൂന്ന് മൊബൈൽ ഫോണുകളുടെ കോൾ ഡാറ്റയിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വ  (2 hours ago)

ഇന്ന് ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം  (2 hours ago)

തെളിവുകൾ ഇല്ല  (2 hours ago)

കൊടും ഭൂചലനം..! റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത ശ്മശാനം ഒലിച്ചുപോയി..! അടുത്ത മണിക്കൂറിൽ മഴ  (2 hours ago)

കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു....  (3 hours ago)

മുഖ്യന്റെ കരണത്തടിച്ച് യുവാവ് തലകറങ്ങി ആശുപത്രിയിൽ..! പിണറായിയുടെ കള്ളത്തരം പൊക്കി ഒറ്റിയത് ബാലഗോപാൽ..!  (3 hours ago)

Malayali Vartha Recommends