കണ്ണീരടക്കാനാവാതെ.... തൃശൂരിൽ സഹോദരങ്ങളായ രണ്ടുകുട്ടികൾ സമീപത്തെ ക്ഷേത്ര കുളത്തിൽ വീണുമരിച്ചു

വടക്കേക്കാട് മണികണ്‌ഠേശ്വരത്ത് സഹോദരങ്ങളായ രണ്ടുകുട്ടികൾ സമീപത്തെ ക്ഷേത്ര കുളത്തിൽ വീണുമരിച്ചു. വടക്കേക്കാട് കല്ലിങ്ങൽ മേലെപുര വീട്ടിൽ പ്രതീപ് സജിത ദമ്പതികളുടെ മക്കളായ സ്വായി ദീപ് (9) സ്വാതിക്(7) എന്നിവരാണ് മരിച്ചത്. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ സായിദീപും ഒന്നാന്തരം വിദ്യാർഥിയായ സ്വാതികും സ്‌കൂൾ വിട്ടു വന്ന ശേഷം വീടിനടുത്ത് ഇരിക്കുകയായിരുന്നു.
വൈകുന്നേരം അഞ്ചരയോടെ ജോലി കഴിഞ്ഞു വന്ന ശേഷം പുറത്തേക്ക് പോവുകയായിരുന്ന അച്ഛൻ പ്രദീപ് കുട്ടികളോട് കുളത്തിനടുത്തേക്ക് പോകരുത് എന്ന് പറഞ്ഞായിരുന്നു പോയത്.
തുടർന്ന് അരമണിക്കൂർ കഴിഞ്ഞ് മക്കളുടെ ശബ്ദം ഒന്നും കേൾക്കാത്തതിനെ തുടർന്ന് അമ്മ സജിത അന്വേഷിച്ചപ്പോൾ കുട്ടികളെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികൾ ക്ഷേത്രം കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പാലക്കാട് സ്വദേശിയായ പ്രദീപ് വടക്കേക്കാട് കല്ലിങ്ങൽ സ്വദേശിനിയായ സജിതയെ വിവാഹം കഴിച്ച ശേഷം ക്ഷേത്രക്കുളത്തിന് സമീപത്തെ കോട്ടേഴ്‌സിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്. കുട്ടികളുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha

























