സങ്കടക്കാഴ്ചയായി... വെമ്പായത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ യുവാവിനും ബന്ധുവിനും ദാരുണാന്ത്യം

വെമ്പായത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ യുവാവിനും ബന്ധുവിനും ദാരുണാന്ത്യം. വൈകുന്നേരം മൂന്നു മണിയോടെ പോത്തൻകോട്-വെമ്പായം റോഡിൽ മേലെമുക്കിലായിരുന്നു അപകടം സംഭവിച്ചത്.
പനവൂർ മൂഴി കുലപ്പള്ളി വി വി ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന,(55) ഇവരുടെ ബന്ധുവായ ഹരികുമാർ (46)എന്നിവരാണ് മരിച്ചത്. വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും പോത്തൻകോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെയും ശോഭനയെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹരിയുടെ ഭാര്യ ആശ. മക്കൾ ഹരി പ്രിയ, ആദിത്യൻ. ശോഭനയുടെ മക്കൾ വിഷ്ണുകുമാർ ആർ എസ് വിപിൻ. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.
https://www.facebook.com/Malayalivartha

























