Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

വിവാദങ്ങൾ വിടാതെ പാറ്റ് കമിൻസ്; ഭാര്യയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ വൈറൽ, പന്തുചുരണ്ടൽ വിവാദത്തിലും പ്രതികരണം ഉടൻ...

12 NOVEMBER 2026 05:46 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമിൻസ് തുടർച്ചയായ വിവാദങ്ങളിൽ അകപ്പെടുകയാണ്. മുൻ സഹതാരം ഉസ്മാൻ ഖവാജയുടെ പന്തുചുരണ്ടൽ വെളിപ്പെടുത്തലുകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കെയാണ്, കമിൻസും ഭാര്യ ബെക്കിയും തമ്മിലുള്ള വഴക്കിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വീടിന് പുറത്തുവച്ച് ഭാര്യ ബെക്കി കമിൻസുമായി രൂക്ഷമായി സംസാരിക്കുന്നതും താരം തിരിച്ച് പ്രതികരിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ വൈറലായതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ 'മൈ ലവ്‌സ്' എന്ന അടിക്കുറിപ്പോടെ ബെക്കി ഇൻസ്റ്റഗ്രാമിൽ കുടുംബചിത്രം പങ്കുവച്ചതോടെ ആരാധകരുടെ ആശങ്കകൾക്ക് വിരാമമായി. 2013-ൽ കിങ്സ് ക്രോസിലെ ഒരു ബാറിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.

അതേസമയം, 2018-ലെ 'സാൻഡ്‌പേപ്പർ ഗേറ്റ്' പന്തുചുരണ്ടൽ വിവാദത്തെക്കുറിച്ച് ഉസ്മാൻ ഖവാജ തന്റെ പുതിയ പുസ്തകത്തിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ കമിൻസിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അന്ന് ശിക്ഷിക്കപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് പുറമെ അന്നത്തെ ടീമിലെ മറ്റ് അംഗങ്ങൾക്കും പന്തുചുരണ്ടലിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് ഖവാജയുടെ ആരോപണം. കൂടാതെ, പോർട്ട് എലിസബത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലും സമാനമായ ശ്രമം നടന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.


ഖവാജയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാറ്റ് കമിൻസ് 'എക്‌സിലൂടെ' വ്യക്തമാക്കി. താൻ ഉടൻ തന്നെ മാധ്യമങ്ങളെ കാണുമെന്നും താരം അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കമിൻസ് വെള്ളിയാഴ്ച ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല എന്നാണ് സഹതാരം മിച്ചൽ സ്റ്റാർക്ക് വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (2 minutes ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (5 minutes ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (7 minutes ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (7 minutes ago)

ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്; ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല; ആഞ്ഞടിച്ച് എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മത  (16 minutes ago)

വിവാദങ്ങൾ വിടാതെ പാറ്റ് കമിൻസ്; ഭാര്യയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ വൈറൽ, പന്തുചുരണ്ടൽ വിവാദത്തിലും പ്രതികരണം ഉടൻ...  (22 minutes ago)

12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'  (25 minutes ago)

സാധാരണക്കാർക്ക് തിരിച്ചടിയായി മുട്ടവില കുതിക്കുന്നു; കോഴിമുട്ടയ്ക്ക് 8.50 രൂപ, പിന്നിൽ എഥനോൾ ഉത്പാദനവും...  (25 minutes ago)

പാർക്കിങ് തർക്കത്തെ തുടർന്ന് പ്രവാസി യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...  (38 minutes ago)

എല്‍പിഎസ്ടി സമരം; സമരസമിതി നേതാവ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍; ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്ന് വളര്‍മതി  (44 minutes ago)

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി  (48 minutes ago)

എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കി; പോലീസിനെതിരെ എ ഐ വൈ എഫ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി  (50 minutes ago)

'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...  (53 minutes ago)

സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...  (58 minutes ago)

യുവ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും ഗവേഷണത്തിനാവശ്യമായ അക്കാദമിക പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തും; രോഗങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും സംശയങ്ങളും പരിഹരിച്ച് മുന്നോട്ടുപോകാ  (59 minutes ago)

Malayali Vartha Recommends