സണ്ണിയോടുള്ള ആരാധന മൂത്ത് ബോജ്പൂരി നടി പേര് മാറ്റി

ഹോട്ട് താരം സണ്ണി ലിയോണിനോടുള്ള ആരാധന മൂത്ത് നടി സ്വന്തം പേര് മാറ്റി. ബോജ്പൂരി നടി പല്ലവിയാണ് സ്വന്തം പേര് മാറ്റിയത്. പേര് മാത്രമല്ല സണ്ണിയുടെ ഹെയര്‍ സ്‌റ്റൈല്‍ മുതല്‍ നെയില്‍ കളറിംഗ് വരെ പല്ലവി അനുകരിച്ചു തുടങ്ങി. സണ്ണി ലിയോണുമായി രൂപസാദൃശ്യമുള്ള നടിയാണ് പല്ലവി.
രൂപസാദൃശ്യത്തെക്കുറിച്ച് എല്ലാവരും പറഞ്ഞു തുടങ്ങിയതോടെ പല്ലവിക്കും സണ്ണിയോട് ആരാധന തുടങ്ങി. ഇതോടെ സണ്ണിയുടെ എല്ലാ സിനിമകളും മുടങ്ങാതെ കണ്ടു തുടങ്ങി. അങ്ങനെ ആരാധന മൂത്ത പല്ലവി ഒടുവില്‍ തന്റെ പേര് സണ്ണി സിംഗ് എന്നാക്കി മാറ്റി. ബോജ്പൂരി സിനിമയില്‍ സണ്ണിയെപ്പോലെ ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യാനും പല്ലവിക്ക് മടിയില്ല. ബോജ്പൂരിയിലെ ഹോട്ട് ഗേള്‍ എന്നാണ് പല്ലവി ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ.

https://www.facebook.com/Malayalivartha
























