കിഴവന്‍മാരുടെ നായികയാവില്ല

പ്രായം ചെന്ന നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് തെന്നിന്ത്യന്‍ താരറാണി നയന്‍താര. തെന്നിന്ത്യന്‍ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നയാളാണ് നയന്‍സ്. കഥ പറയാന്‍ എത്തുന്ന സംവിധായകരോട് സീനിയര്‍ നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഇല്ലെന്ന് തന്നെയാണ് താരത്തിന്റെ നിലപാട്.
ചിരഞ്ജീവിയുടെ നായികയാകാനുള്ള ക്ഷണം നടി നിരസിച്ചതോടെയാണ് വിഷയം വിവാദമായത്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മാത്രമാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്.
നയന്‍സിന്റെ കാമുകന്‍ വിഘ്‌നേഷ് ശിവ സൂര്യയെ നായകനാക്കി ഒരുക്കുന്ന താനേ വന്ത കൂട്ടം എന്ന ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായികയായത്.
https://www.facebook.com/Malayalivartha
























