ഷാരൂഖിനും ഡോക്ടറേറ്റോ? നല്‍കുന്നതിനെ ചോദ്യം ചെയ്ത് മുഫ്തി നദീമുദ്ദീന്‍

ബോളീവുഡ് താരം ഷാരൂഖ് ഖാന് മൗലാന ആസാദ് നാഷണല്‍ ഉര്‍ദ്ദു യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് മുലാന മുഫ്തി മുഹമ്മദ് നദീമുദ്ദീന്‍ സിദ്ദീഖി. ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് ഇമാംസ് ഓഫ് മസ്ജിദിന്റെ വക്താവാണ് അദ്ദേഹം.
ഡിസംബര്‍ 26ന് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ ഷാരൂഖ് ഖാന് ഡോക്ടറേറ്റ് നല്‍കും. ഇതിന് തൊട്ടുമുമ്ബായാണ് മുഫ്തി നദീമുദ്ദീന്‍ എതിര്‍പ്പുമായി എത്തിയത്. യൂണിവേഴ്‌സിറ്റി അധികൃതര്‍ എടുത്ത തീരുമാനം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കവിത, കഥ, മാധ്യമപ്രവര്‍ത്തനം, മതപരം, ആധുനീക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ളവരെ തഴഞ്ഞുകൊണ്ടാണ് യൂണിവേഴ്‌സിറ്റി ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഡോക്ടറേറ്റ് നല്‍കാവുന്ന വ്യക്തികളുടെ പേരുകളും അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി മഹ്മൂദ് അലി, പ്രമുഖ എഴുത്തുകാരന്‍ ഖാദിര്‍ സമാന്‍ തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുന്നു. ഇനി ചലച്ചിത്ര മേഖലയിലുള്ള ഒരാള്‍ക്ക് ഡോക്ടറേറ്റ് കൊടുക്കാനായിരുന്നു ആഗ്രഹമെങ്കില്‍ ഖാദര്‍ ഖാനോ, റാസ അലി മുറാദിനോ സലീം ഖാനോ നല്‍കാമായിരുന്നുവെന്നും മുഫ്തി നദീമുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























