Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

എന്ത് തെറ്റാ ധന്യേച്ചി ചെയ്തത്... നടി ആയതിനാല്‍ ചേച്ചി പെട്ടുപോയതിനെപ്പറ്റി ധന്യയുടെ സഹോദരന്‍

26 DECEMBER 2016 09:45 AM IST
മലയാളി വാര്‍ത്ത

നൂറ്റിമുപ്പത് കോടിയോളം രൂപയുടെ തട്ടിപ്പില്‍ ജയിലിലായ ധന്യമേരി വര്‍ഗിസിന്റെ കുടുബംഗംങ്ങള്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് വിമുക്തമായിട്ടില്ല. വളരെ പ്രതീക്ഷയോടെയാണ് തങ്ങളുടെ മകളെ ഒരു ബിസിനസ് കുടുടുബത്തിലേക്ക് പറഞ്ഞ് വിട്ടത്. ഇടയ്ക്ക ബിസിനിസ് സംബന്ധമായ കേസുകള്‍ ഉണ്ടെന്നറിയാമായിരുന്നെങ്കിലും ഇത്രയും ഗുരുതരമായ കേസാണെന്ന് അറിയില്ലായിരുന്നുവെന്ന് ധന്യയുടെ സഹോദരന്‍ ഡിക്‌സണ്‍ വര്‍ഗ്ഗീസ് പറഞ്ഞു.

കേസ് ഇത്രയ്ക്കും സീരിയസാണെന്ന് അറസ്റ്റിന് ശേഷമാണ് അറിയുന്നത്. ചേച്ചിയുടെ അറസ്‌റ്റോടെ പപ്പയും മമ്മിയും കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സെയില്‍സ് ഹെഡ് മാത്രമായിരുന്ന ചേച്ചിക്ക് കമ്പനിയുടെ കടങ്ങളില്‍ ഒരു ഉത്തരവാദിത്വവും ഇല്ല. നടി ആയതിനാല്‍, ചേച്ചിയുടെ ചിത്രങ്ങള്‍ കമ്പനിയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടു ണ്ടെന്നും ഡിക്‌സണ്‍ പറഞ്ഞു.

മാഗി ന്യൂഡില്‍സിനെതിരെയുള്ള കേസില്‍ ബ്രാന്‍ഡ് അബാസിഡറെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ്, ചേച്ചിക്കെതിരെയുള്ള കേസ്. വല്ലപ്പോഴും മാത്രമാണ് ധന്യേച്ചി കമ്പനിയില്‍ പോയിരുന്നത്. കമ്പനിയുടെ ബോര്‍ഡ് യോഗങ്ങളിലടക്കം ഒരു പ്രധാന മീറ്റിംഗുകളിലും ചേച്ചി ഇന്നുവരെ പങ്കെടുത്തിട്ടില്ലെന്നാണ് ഞങ്ങള്‍ക്കുള്ള അറിവ്. പിന്നെങ്ങനെയാണ് ചേച്ചിയെ പ്രതിയാക്കുക. ചേച്ചിക്ക് എതിരെയുള്ള ആരോപണങ്ങള്‍ എന്തെന്നോ, എഫ്.ഐ.ആറിലെ കുറ്റങ്ങള്‍ എന്താണെന്നോ ഞങ്ങള്‍ക്കറിയില്ല ഡിക്‌സണ്‍ പറയുന്നു.

ഭര്‍ത്താവ് ജോണിന്റെ കുടുംബത്തില്‍ എന്തൊക്കെയോ, കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയാമായിരുന്നു. എന്നാലും ചേച്ചിയെ അവര്‍ മന:പൂര്‍വ്വം കേസില്‍ പെടുത്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പക്ഷെ, ആ കമ്പനിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ചേച്ചി മുമ്പ് പറഞ്ഞിട്ടുണ്ട്. അവര്‍തന്നെയാകും ഇപ്പോഴുള്ള കേസിന് പിന്നെലെന്നുമാണ് ഞങ്ങളുടെ വിശ്വാസം. പലപ്പോഴായി കമ്പനി ആവശ്യത്തിനായി 19 ലക്ഷം രൂപ ചേച്ചിക്ക് ബാങ്ക് വായ്പയെടുത്ത് നല്‍കിയിരുന്നു. വായ്പയുടെ പലിശ മുടക്കം വരാതെ അടുത്ത കാലത്ത് വരെ അടച്ചതാണ്. ഈ കേസും പ്രശ്‌നങ്ങളും തുടങ്ങിയത് മുതല്‍ പലിശ മുടങ്ങിയിരിക്കുകയാണ്.

ചേച്ചിക്ക് മുന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നു. പക്ഷെ മുന്‍കൂര്‍ ജാമ്യം പോലും നിഷേധിച്ചാണ് ഇപ്പോള്‍ റിമാന്റില്‍ വിട്ടത്. ഭര്‍ത്താവ് ജോണ്‍ ജേക്കബിന്റെ കുടുംബം ചേച്ചിയെ പുറത്തിറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. കമ്പനിയുടെ അഭിഭാഷകനോട് ആലോചിച്ച് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കും. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. ചേച്ചി വീട്ടിലേക്ക് വിളിച്ചിട്ട് കുറച്ച് ദിവസങ്ങളായെന്നും ഡിക്‌സണ്‍ പറഞ്ഞു.

സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡെവലപ്പേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിയ കേസിലാണു ധന്യയും ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ കൈപ്പറ്റി എന്നാണ് ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (35 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (45 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends