Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മമ്മൂട്ടിയുടെ ഇഷ്ടങ്ങള്‍

26 DECEMBER 2016 09:54 PM IST
മലയാളി വാര്‍ത്ത

താരസിംഹാസനത്തില്‍ ഇരിക്കുമ്പോഴും തനി നാട്ടിന്‍ പുറത്തുകാരനാണ് മമ്മൂട്ടി. ഭാര്യയോടും മക്കളോടും ഉമ്മയോടും സഹോദരങ്ങളോടും അയല്‍ക്കാരോടും സുഹൃത്തുക്കളോടും സ്‌നേഹമുള്ളയാള്‍. അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്നറിയണ്ടേ?

ഭക്ഷണം: ഉമ്മ ഉണ്ടാക്കുന്ന ആഹാരമാണ് താരത്തിനിഷ്ടം. ചെറിയ മീനുകള്‍ കൊണ്ടുള്ള പലതരം കറികള്‍ ആര്‍ത്തിയോടെ കഴിക്കും. പുട്ടും മീന്‍ കറിയുമാണ് സാധാരണ രാവിലെ കഴിക്കാറ്. ഭാര്യ സുല്‍ഫത്ത് ഓട്‌സ് പുട്ടും ദോശയും രാവിലെ ഉണ്ടാക്കി ലൊക്കേഷനില്‍ എത്തിക്കും. ഉമ്മ ഉണ്ടാക്കുന്ന സ്‌പെഷ്യല്‍ വിഭവങ്ങളെല്ലാം മമ്മൂട്ടിക്ക് പ്രിയമാണ്. അവ സുല്‍ഫിത്തിനെയും ഉമ്മ പഠിപ്പിച്ചിട്ടുണ്ട്.

മക്കള്‍: കുട്ടികളുടെ കാര്യത്തില്‍ മമ്മൂട്ടിക്ക് വലിപ്പച്ചെറുപ്പമോ, വ്യത്യാസമോ ഇല്ല. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ കുറ്റവും കുറവും ചൂണ്ടിക്കാണിക്കുന്നത് സഹോദരങ്ങളുടെ മക്കളാണ്. അത് കേള്‍ക്കുമ്പോള്‍ ഓ അത് അങ്ങനെ ചെയ്യാമായിരുന്നല്ലേ എന്ന് പറയും. കുട്ടികളോട് അദ്ദേഹം അഭിപ്രായങ്ങളും ചോദിക്കും. പ്രത്യേകിച്ച് കോസ്റ്റിയൂംസിന്റെ കാര്യത്തില്‍.

സഹോദരങ്ങള്‍: എല്ലാവരുടെയും താല്‍പപര്യങ്ങളും ആവശ്യങ്ങളും ചോദിച്ചറിയും. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും. സഹോദരങ്ങള്‍ താരത്തിന്റെ കണ്ണിലിപ്പോഴും കൊച്ചു കുട്ടികളാണ്. കുടുംബത്തിലെ കാരണവരും മമ്മൂട്ടി തന്നെ.

വിശ്വാസം: വലിയ ഭക്തനാണ്. മുസ്ലിം മതാചാരം അനുസരിച്ചാണ് അദ്ദേഹം ഓരോ ദിവസവും കഴിയുന്നത്. ലോകത്തെവിടെയായിരുന്നാലും ദിവസവും അഞ്ച് നേരവും നിസ്‌ക്കരിക്കും. എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പെടുക്കും. രാമായണവും മഹാഭാരതവും ഭഗവത്ഗീഥയും വായിക്കും. അവയെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ട്.

സിനിമ: ലോകത്തുള്ള എല്ലാ ഭാഷകളിലെയും സിനിമകള്‍ മമ്മൂട്ടിയുടെ ലൈബ്രറിയിലുണ്ട്. പ്രത്യേകിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിറങ്ങിയ ഹോളിവുഡ് സിനിമകളുടെ. വീട്ടില്‍ ഹോം തിയറ്ററുണ്ട്. അതിനു പുറമേ ക്യൂബും യു.എഫ്.ഒയും ഉള്ള മിനി തിയറ്ററും. പുതിയ മലയാളം ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ഇതുവഴിയാണ് കാണുന്നത്.

സമ്മാനം: എല്ലാ ആഘോഷ വേളകളിലും മമ്മൂട്ടി വീട്ടിലുള്ളവര്‍ക്കെല്ലാം പുതുവസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കും. പ്രത്യേകിച്ച് ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും കുട്ടികള്‍ക്കും. സഹോദരങ്ങളോ അവരുടെ മക്കളോ ഭാര്യമാരോ എന്തെങ്കിലും വാങ്ങിക്കൊടുത്താല്‍ മൂത്തവര്‍ ഇളയവര്‍ക്കല്ലേ വാങ്ങിക്കൊടുക്കേണ്ടതെന്ന് ചോദിക്കും. അതേസമയം സുഹൃത്തുക്കളും ആരാധകരും നല്‍കുന്ന സമ്മാനങ്ങള്‍ വലിയ സന്തോഷമാണ് താരത്തിന് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (35 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (45 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends