നടിമാര്‍ അല്‍പ്പവസ്ത്രം ധരിക്കുന്നതിനെ കുറിച്ച പ്രതികരിച്ച സംവിധായകന് മറുപടിയുമായി നയന്‍താരയും തമന്നയും

നടിമാര്‍ അല്‍പ്പവസ്ത്രം ധരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞ സംവിധായകന് ചുട്ടമറുപടിയുമായി നയന്‍താരയും തമന്നയും. പണത്തിന് വേണ്ടി വസ്ത്രമുരിയുന്നവരല്ല നടിമാരെന്ന് നയന്‍താര പറഞ്ഞു. നടിമാരെക്കുറിച്ച് പറഞ്ഞത് പോലെ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചും സൂരജ് പറയുമോ എന്ന് നയന്‍താര ചോദിച്ചു.
സുരജിന്റെ പ്രസ്താവന ഖേദകരമാണെന്ന് തമന്ന പ്രതികരിച്ചു. ദംഗല്‍ പോലെ സ്‌രതീശാക്തീകരണ സന്ദേശം നല്‍കുന്ന സിനിമകള്‍ ഇറങ്ങുന്ന 2016ല്‍ പോലും ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. സൂരജ് തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും തമന്ന ആവശ്യപ്പെട്ടു.
കത്തി സണ്ടൈയുടെ സംവിധാകയന്‍ സൂരജ് ആണ് നടിമാര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്. നടിമാരുടെ പാദം വരെ മറയ്ക്കുന്ന വസ്ത്രം തുന്നിക്കൊണ്ട് കോസ്റ്റിയൂം ഡിസൈനര്‍ വന്നാല്‍ അവരെ തിരിച്ചയക്കുമെന്നും വസ്ത്രത്തിന്റെ നീളം കുറച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെടുമെന്നുമായിരുന്നു സൂരജിന്റെ പ്രസ്താവന.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് നടിമാര്‍ക്ക് അസൗകര്യമുണ്ടോയെന്ന് താന്‍ പരിഗണിക്കാറില്ലെന്നും സൂരജ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























