Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ക്രിസ്തുമസ് ദിനങ്ങളില്‍ മലയാള സിനിമക്ക് നഷ്ടം അഞ്ചുകോടി

27 DECEMBER 2016 10:06 AM IST
മലയാളി വാര്‍ത്ത

ക്രിസ്തുമസ് ദിനങ്ങളില്‍ മലയാള സിനിമക്ക് നഷ്ടമായത് അഞ്ചുകോടി രൂപ. ക്രിസ്തുമസ് റിലീസിലൂടെ കോടികള്‍ വാരാന്‍ കാത്തിരുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, എസ്ര എന്നീ സിനികള്‍ പെട്ടിയിലായതോടെയാണ് മൂന്ന് ദിവസം കൊണ്ട് അഞ്ചുകോടിയുടെ നഷ്ടമുണ്ടായത്. 

തിയേറ്റര്‍ വിഹിതം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തീയേറ്റര്‍ ഉടമകളുടെ സംഘടനയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ക്രിസ്തുമസ് റിലീസുകള്‍ വേണ്ടെന്നുവെച്ചത്. ഇത് സമീപകാലത്ത് മലയാള സിനിമാ മേഖലക്കുണ്ടായ കനത്ത തിരിച്ചടിയാണെന്ന് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഓണം കഴിഞ്ഞാല്‍ ഏറ്റവുമധികം കളക്ഷന്‍ നേടാനാകുന്നത് ക്രിസ്മസ്, പുതുവത്സര സീസണിലാണ്. അതാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ഈമാസം 31നകം റിലീസ് ഉണ്ടായില്ലെങ്കില്‍ നഷ്ടം ഇരട്ടിയായേക്കും.

നിര്‍മ്മാതാവിന് മാത്രമല്ല തിയേറ്റര്‍ ഉടമകള്‍ക്കുമുണ്ട് നഷ്ടത്തിന്റെ കണക്കുകള്‍. നാലു സിനിമകള്‍ക്കുമായി നല്ല തുക തിയേറ്റര്‍ ഉടമകളും അഡ്വാന്‍സ് നല്‍കിയിരുന്നു. മുന്തിരിവള്ളികള്‍ റിലീസ് ചെയ്യാന്‍ ആദ്യദിനമായ വ്യാഴാഴ്ച മാത്രം മുന്‍കൂട്ടിബുക്ക് ചെയ്തത് 160 കേന്ദ്രങ്ങളായിരുന്നു. അതേസമയം വിഹിതത്തെ ചൊല്ലി നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പിടിവാശിയില്‍ നിന്ന സാഹചര്യം ശരിക്കും മുതലാക്കിയത് അമീര്‍ഖാന്റെ 'ദങ്കല്‍' ആണ്. ക്രിസ്മസ് പ്രമാണിച്ചുള്ള രണ്ടുദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ദങ്കലിന് കിട്ടിയത് ഒരു കോടി രൂപയാണ്.

സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇപ്പോഴും തിയേറ്റുകള്‍ നിറക്കുന്നുണ്ട്. കട്ടപ്പനയിലെ ഋതിക് റോഷനും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍ ഈ രണ്ട് സിനിമകളും കണ്ടുകഴിഞ്ഞ സിനിമാപ്രേമികളെ മറ്റ് സിനിമകള്‍ ഇല്ലാതായത് നിരാശപ്പെടുത്തി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളെ വളരെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. സിനിമയുടെ ട്രെയ്‌ലറുകള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് യൂടുബില്‍ കണ്ടത്.

തിയറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിലപാട് സ്വീകരിച്ചതോടെയാണ് നിര്‍മ്മാതാക്കള്‍ക്കും തിയറ്ററുടമകള്‍ക്കും ഇടയില്‍ പ്രതിസന്ധി രൂക്ഷമായത്. 

നിലവില്‍ നല്‍കുന്ന വിഹിതത്തില്‍ നിന്ന് ഏഴു ശതമാനം കുറക്കാനാണ് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. എ.സി തിയേറ്ററില്‍ ആദ്യ ആഴ്ച വരുമാനത്തിന്റെ 60 ശതമാനവും ശേഷിക്കുന്ന ദിവസങ്ങളില്‍ 55 ശതമാനവുമാണ് നിര്‍മാതാക്കള്‍ക്ക് നിലവില്‍ നല്‍കുന്ന വിഹിതം. നോണ്‍ എ.സി തിയേറ്ററില്‍ ആദ്യ ആഴ്ച വരുമാനത്തിന്റെ 65 ശതമാനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 55 ശതമാനവും നല്‍കുന്നുണ്ട്. എന്നാല്‍ ഡിസംബര്‍ 16 മുതല്‍ എ.സി തിയേറ്ററില്‍ ആദ്യ ആഴ്ച 52 ശതമാനവും ശേഷിക്കുന്ന ദിവസങ്ങളില്‍ 47 ശതമാനവും നോണ്‍ എ.സി തിയേറ്ററില്‍ ആദ്യ ആഴച 57 ശതമാനവും ശേഷിക്കുന്ന ദിവസം 50 ശതമാനവും നല്‍കാനാണ് തിയറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്. ഇതോടെയാണ് സിനിമകളുടെ റിലീസ് മുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (35 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (45 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends