എന്റെ കഥയിലെ നായികയായി വിദ്യാബാലന്‍ മതിയെന്ന് സണ്ണി ലിയോണ്‍

പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് നടിയായി മാറിയ താരമാണു സണ്ണി ലിയോണ്‍. സണ്ണി ലിയോണ്‍ എന്ന അഭിനേത്രി ഈ നിലയില്‍ എത്തി ചേരാന്‍ ധാരാളം പരിശ്രമങ്ങള്‍ നടത്തിരുന്നു. ആ ശ്രമങ്ങള്‍ വളരെ ശ്രദ്ധേയവുമാണ്. അതുകൊണ്ടു തന്നെ അവരുടെ നേട്ടങ്ങളെക്കുറിച്ച് കൂടുതല്‍ പറയാന്‍ മാധ്യമങ്ങളും മടി കാണിക്കാറില്ല. എന്തായാലും സണ്ണി ലിയോണിന്റെ കഥ പറയുന്ന ഒരു ചിത്രം വരുന്നു.
കനേഡിയന്‍ സംവിധായകന്‍ ദിലീപ് മേത്ത ഇത്തരം ഒരു ചിത്രത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ സണ്ണി ലിയോണ്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ സണ്ണിയെക്കുറിച്ച് ഒരു ചിത്രം ഇറങ്ങാന്‍ പോകുന്നു എന്നും സണ്ണി തന്നെയാണു ചിത്രത്തിലെ നായികയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണു സണ്ണി ആ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. തന്റെ ജീവിതം സിനിമയാക്കിയാല്‍ വിദ്യാബാലന്‍ അതില്‍ നായികയായാല്‍ മതിയെന്ന അഭിപ്രായവുമായി സണ്ണി ലിയോണ്‍ രംഗത്ത്. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ വിദ്യയുടെ അഭിനയം തന്റെ ഹൃദയം കീഴടക്കിയെന്നും അതുകൊണ്ടു തന്റെ കഥപറയുന്ന ചിത്രത്തില്‍ വിദ്യാബാലന്‍ വേണം നായികയാകാന്‍ എന്നും സണ്ണി പറയുന്നു.
https://www.facebook.com/Malayalivartha
























