ഒരു ഫിറ്റ്‌നെസ് ബോധവല്‍ക്കരണത്തിനായി ഹോട്ടായി ഹൃത്വിക്കും ലിസാ ഹെയ്ഡനും

മുന്‍ഭാര്യ സൂസെനുമായുള്ള വേര്‍പിരിയലിന് ശേഷം കൂടുതല്‍ ഹോട്ടായി ഹൃത്വിക് റോഷന്‍. 2017 വാതില്‍ക്കല്‍ വന്നു മുട്ടുമ്പോള്‍ താരത്തിനെയും സൂപ്പര്‍മോഡല്‍ ലിസാ ഹെയ്ഡനെയും ഉള്‍പ്പെടുത്തി ലോകപ്രശസ്ത മാഗസിനായ വോഗ തുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.
താരത്തെയും ലിസയെയും ചേര്‍ത്തു ഒരു ചൂടന്‍ കവറാണ് വോഗ് അവരുടെ ഇന്ത്യാ പതിപ്പിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിറ്റ്‌നസിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിധത്തില്‍ താരം മേല്‍വസ്ത്രമില്ലാതെയും ലിസ സ്വിംസ്യൂട്ട് അണിഞ്ഞ നിലയിലും ഒരു വ്യായാമ മൂഡാണ് ഫോട്ടോയ്ക്ക് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം തങ്ങളുടെ ഫിറ്റ്‌നസ് രഹസ്യങ്ങളും ഇരുവരും മാഗസിനിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കവര്‍ഫോട്ടോ ചിത്രീകരിച്ചിരിക്കുന്നത് പ്രമുഖ ഫോട്ടോഗ്രാഫര്‍ എറികോ ആന്‍ഡ്രൂസാണ്. സ്‌റ്റൈല്‍ സംവിധാനം ചെയ്തിരിക്കുന്നത്. അനീറ്റാ ഷ്രോഫ് അഡാജെയ്‌നയും. നേരത്തേയും ഇരുവരും ഇതേ മാഗസിനില്‍ കവറുകള്‍ക്ക് മുഖമായിട്ടുണ്ടെങ്കിലും രണ്ടുപേരെയും ചേര്‍ത്തുള്ള ആദ്യ കവറാണ് ഇത്. പുതുവര്‍ഷത്തില്‍ ആള്‍ക്കാരെ ഫിറ്റ്‌നെസിനെ കുറിച്ച് ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് മുഖചിത്രമായത്.

https://www.facebook.com/Malayalivartha
























