നൂറല്ല ആയിരം കുറുക്കന്മാരുടെ ബുദ്ധിയാണ് ദിലീപിന്, ദിലീപിന്റെ കഠിനാധ്വാനത്തേയും സമ്മതിക്കണം

നൂറല്ല ആയിരം കുറുക്കന്മാരുടെ ബുദ്ധിയാണ് ദിലീപിനെന്ന് ഒരു ആരാധകന്‍. ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന ലേഖനത്തിന് മറുപടിയായാണ് ആരാധകന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അഭ്രലോകം എന്ന പംക്തിയില്‍' മീനാക്ഷിയെ മഞ്ജു വാര്യര്‍ കൊണ്ടു പോകുമോ? എന്ന ലേഖനത്തില്‍ ദിലീപിന് 100 കുറുക്കന്റെ ബുദ്ധിയെന്ന് ലേഖകന്‍ എഴുതിയിരുന്നു. എന്നാല്‍, ലേഖനം വായിച്ച ഒരു ആരാധകനാണ് 100 അല്ല ആയിരം കുറുക്കന്റെ ബുദ്ധിയെന്ന് തിരുത്തിയത്. അതിനുള്ള കാരണം ഇങ്ങനെ..' ദിലീപ് എന്റെ ആരുമല്ല. ഞാന്‍ ഒരു നടനേയും നടിയേയും അന്ധമായി ആരാധിച്ചിട്ടില്ല. പക്ഷേ, ദിലീപിന്റെ സിനിമകള്‍ കണ്ട ഞാന്‍ ആ നടന്റെ ആരാധകനായി മാറി. ആരാധകന്റെ സിനിമയിലെ വീര പുരുഷന്‍ ദിലീപ് ആണെന്നാണ് പറയുന്നത്.
ദിലീപിന്റെ അഭിനയവും ബുദ്ധിയുമാണ് ആരാധകനെ ആകര്‍ഷിച്ചത്. സിനിമയിലെ ദിലീപിന്റെ ബുദ്ധിപരമായ ഇടപെടലിനും ആരാധകന്റെ മറുപടി ഉണ്ട്. ജോഷി സംവിധാനം ചെയ്ത ട്വന്റി 20 മുതലാണത്ര, ആരാധകനേയും കൂട്ടുകാരേയും ദിലീപ് വിസ്മയിപ്പിച്ചത്. അത്രയ്ക്കും വലിയൊരു പ്രോജക്ട് എല്ലാ നടീനടന്‍ മാരേയും ഒരേ ചരടില്‍ കോര്‍ത്തിണക്കി പ്രതിഫലം കൊടുക്കാതെ ലാഭമുണ്ടാക്കി ഒരു വിഹിതം അമ്മയ്ക്കും നല്‍കിയ ദിലീപിനെ 1000 കുറുക്കന്റെ കൗശലക്കാരന്‍ എന്നല്ലേ? വിളിക്കേണ്ടത്? ആരാധകന്‍ ചോദിക്കുന്നു.
മലയാള സിനിമയിലെ രണ്ടു സിംഹങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റെടുക്കാന്‍ മടിച്ച പ്രൊജക്ട് ആണ് ദിലീപ് പുഷ്പം പോലെ ഏറ്റെടുത്ത് വിജയിപ്പിച്ചത്. അതുമാത്രമല്ല, സിനിമയില്‍ നിന്നും ഉണ്ടാക്കിയ പണം പത്തിരട്ടിയാക്കി കോടികളുടെ ആസ്തി ഉണ്ടാക്കിയത് നിസാര കാര്യമാണോ? ആരാധകന്‍ ചോദിക്കുന്നു. സ്വന്തം സ്ഥാപനങ്ങളും കോടികളും എത്രയെന്ന് പെട്ടെന്ന് പറയാന്‍ പോലും ദിലീപിന് കഴിയില്ല. അത്രയ്ക്ക് ശ്രദ്ധയോടെയാണ് പണം ഉണ്ടാക്കിയതും സൂക്ഷിച്ചതും. അതു കൊണ്ട് ദിലീപിനെക്കുറിച്ച് പറയുമ്പോള്‍ സൂക്ഷിക്കണം. ആരാധകന്‍ പറയുന്നു. അതോടൊപ്പം തന്നെ ദിലീപിന്റെ കഠിനാധ്വാനത്തേയും സമ്മതിക്കണം എന്ന് ആരാധകന്‍ പറയുന്നു.
https://www.facebook.com/Malayalivartha
























