വിവാഹമോചനത്തിന് 15 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് മലൈക

വിവാഹമോചനത്തിന് 15 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് മലൈക അരോറ ഖാന്‍. ഭര്‍ത്താവ് അര്‍ബാസ് ഖാനില്‍ നിന്നാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്.
സല്‍മാന്‍ അടക്കമുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും വിവാഹമോചനമല്ലാതെ മറ്റൊരു തീരുമാനമില്ലെന്ന് മലൈക വ്യക്തമാക്കുകയായിരുന്നു. നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണ് വിവാഹജീവിതത്തിന് വിള്ളല്‍ വീഴാന്‍ കാരണമായതെന്നും വാര്‍ത്ത വന്നിരുന്നു.
പതിനഞ്ച് കോടി വേണമെന്ന ആവശ്യം അര്‍ബാസ് ഖാന്‍ അംഗീകരിച്ചിട്ടില്ല. രണ്ടുപേരുടെയും അഭിഭാഷകര്‍ തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടക്കുകയാണ്.


https://www.facebook.com/Malayalivartha
























