ക്യാമറ കണ്ണുകളില്‍ കുടുങ്ങി സംവൃത സുനില്‍
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ് താരം. ക്യാമറ കണ്ണുകളിലും നിന്നും താരം വിട്ടു നില്‍ക്കുന്നതിനിടയിലാണ് ക്ഷേത്ര ദര്‍ശനം. കണ്ണൂര്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ നടി സംവൃതാ സുനില്‍ കുടുംബ സമേതം ദര്‍ശനം നടത്താന്‍ എത്തിയത്. ഭര്‍ത്താവും മകനുമായാണ് സംവൃത എത്തിയത്. വിവാഹ ശേഷം സംവൃത നാട്ടില്‍ പൊതു സ്ഥലങ്ങളില്‍ എത്തുന്നത് അപൂര്‍വമാണ്.
കുറച്ചു കാലമായിട്ടുള്ള പ്രാര്ഥനയായിരുന്നു മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെല് ദര്‍ശനം നടത്തുക എന്നത്, ഇവിടെ വരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും സംവൃത.
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന് സ്ഥാപിച്ച 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം എന്നാണ് ഐതിഹ്യം. പഞ്ചലോഹത്തില്‍ നിര്‍മ്മിതമായ ഇവിടുത്തെ വിഗ്രഹം മൂന്ന് തവണ മോഷണം പോയിട്ടുണ്ട്. മൂന്ന് തവണയും കള്ളന്മാര്ക്ക് വിഗ്രഹം ഉപേക്ഷിക്കേണ്ടിവരികയും, ക്ഷേത്രത്തില്‍ വിഗ്രഹം തിരിച്ചുകിട്ടുകയും ചെയ്തു.
കലാവാസനകള്‍ വളരാനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു. അന്തരിച്ച സംഗീത സംവിധായകന് വി.ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ഇവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പേരുകേട്ട ക്ഷേത്രമായതിനാല്‍ തന്നെ പല പ്രമുഖരും മൃദംഗ ശൈലേശ്വരിയില് എത്താറുണ്ട്.
https://www.facebook.com/Malayalivartha