Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ഉര്‍വശിയ്‌ക്കൊരു രോഗമുണ്ട്; ഒറ്റയ്ക്കായപ്പോഴാണ് ഉര്‍വശിക്ക് ആ സത്യം മനസ്സിലായത്...

21 JULY 2017 12:38 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായിരുന്ന ഉര്‍വശിയ്‌ക്കൊരു രോഗമുണ്ട്. പല കാര്യങ്ങളും പെട്ടെന്നങ്ങു മറക്കും. സിനിമയില്‍ വന്ന കാലം മുതല്‍ക്കേ കാര്യങ്ങള്‍ നോക്കാന്‍ മറ്റുള്ളവരുണ്ടായിരുന്നതിനാലാണ് ഉര്‍വശിയ്ക്ക് അതൊരു ബുദ്ധിമുട്ടായി് തോന്നിയതുമില്ല. ഭര്‍ത്താവിനും മകന്‍ ഇഷാന്‍ പ്രജാപതിക്കും ഒപ്പം ചെന്നൈയിലെ അശോക് നഗറിലാണ് താമസം.

ഒരിക്കല്‍ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും അശോക് നഗറിലെ വീട്ടിലേക്ക് പോവാന്‍ ഇറങ്ങി. എന്നാല്‍ ഒറ്റയ്ക്കായപ്പോഴാണ് ഉര്‍വശിക്ക് ആ സത്യം മനസ്സിലായത് സ്വന്തം വീട്ടിലേക്കുള്ള വഴി പോലും തനിക്ക് അറിയില്ലായിരുന്നു എന്ന്. എയര്‍പോര്‍ട്ടിലെ ജീവനക്കാരന്‍ ടാക്‌സി വിളിച്ചു തന്നു. നല്ല പ്രായമുള്ള ഒരപ്പൂപ്പനാണ് ഡ്രൈവര്‍. അന്നു ഞാന്‍ താമസിച്ചിരുന്നത് അശോക് നഗറിലാണ്. 

വണ്ടിയില്‍ കയറിക്കഴിഞ്ഞാണ് വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് ആലോചിച്ചത്. പറഞ്ഞു കൊടുക്കാന്‍ എനിക്കറിയില്ല. ആദ്യമായാണ് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പെട്ടു എന്നു മനസ്സിലായി. തല വഴി ഷാളിട്ടു മൂടിയിരുന്നതു കൊണ്ടും ഇരുട്ടായതു കൊണ്ടും പിന്‍സീറ്റിലിരിക്കുന്നത് നടി ഉര്‍വശിയാണെന്ന് ആ പാവത്തിനു മനസ്സിലായില്ല.

'അമ്മാ എങ്കെ പോണം?' ഡ്രൈവര്‍ ചോദിച്ചു. രണ്ടും കല്‍പ്പിച്ച് 'അശോക് നഗര്‍' എന്നു പറഞ്ഞു. അവിടെ വലിയ അശോക ചക്രമുണ്ട്. വീട്ടിലേക്കു പോകുന്ന വഴിയില്‍ അതു കണ്ടിട്ടുണ്ട്. അശോകചക്രത്തിനടുത്ത് എത്തിയപ്പോള്‍    ഡ്രൈവര്‍ ചോദിച്ചു. 'അമ്മാ ഇനി റൈറ്റാ ലെഫ്റ്റാ?' അയ്യോ, അതെങ്ങനെ അറിയും. പെട്ടെന്നാണ് ഒരു ബുദ്ധി തോന്നിയത്. ഷാളു കൊണ്ട് ഒന്നു കൂടി മുഖംമറച്ചു ഞാന്‍ പറഞ്ഞു, 'നടി ഉര്‍വശിയുടെ വീട്ട് പക്കത്ത്ക്ക് പോണം.

അന്ത ഓട്ടോറിക്ഷാക്കാരോടു വഴി ചോദിച്ചാല്‍ മതി. 'ഇതാദ്യമേ പറഞ്ഞാല്‍ പോരെ, എനിക്ക് ആ വീടറിയാം. ഇതല്ല വഴി. ഇതിനു മുന്‍പേയുള്ള വഴി തിരിയണമായിരുന്നു, പത്തുമിനിറ്റ് മുമ്പേ എത്താമായിരുന്നു..' അയാള്‍ ദേഷ്യപ്പെട്ടു പുലമ്പിക്കൊണ്ടിരുന്നു. ഒടുവില്‍ വീടു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി. പണം കൊടുത്ത് ടാക്‌സിയില്‍ നിന്നു ചാടിയിറങ്ങി വീടിനു നേരേ നടന്നു. അന്നേരം അയാള്‍ പിന്നാലെ വന്ന് ഉറക്കെ പറഞ്ഞു, 'അമ്മാ അത് ഉര്‍വസി വീട്. നീങ്കെ ഉങ്ക വീട്ടിക്ക് പോ.' അയാളുടെ ബഹളം കേട്ട് മറ്റുള്ളവരെത്തിയാല്‍ വലിയ നാണക്കേടാവും ഞാന്‍ വെളിച്ചത്തേക്ക് നീങ്ങി നിന്നു മുഖത്തെ ഷാള്‍ മാറ്റി പറഞ്ഞു.

'ആ ഉര്‍വശി ഞാന്‍ തന്നെയാണ്' അപ്പോള്‍ ആ പാവത്തിന്റെ മുഖത്തു വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. 'എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി…' മുഴുവനായി കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. ഓടി അകത്തു കയറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (22 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (37 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (48 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends