മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് പറഞ്ഞതെന്തിന്?
പതിവ് രീതികളില്‍ മാറ്റം വരുത്തിയതിന് ആരാധകരോട് മാപ്പ് പറഞ്ഞ് നടന് മോഹന്‍ലാല്‍. തനിക്ക് ഇത്തവണയും ബ്ലോഗ് എഴുതാന്‍ കഴിഞ്ഞില്ല. ബ്ലോഗ് എഴുതാന്‍ സാധിക്കാത്തതിലാണ് താരം ആരാധകരോട് മാപ്പ് പറഞ്ഞിരിക്കുന്നത്. എല്ലാ മാസവും 21 ആം തീയതിയിലാണ് ലാലിന്റെ ബ്ലോഗ് വരാറുള്ളത്. കഴിഞ്ഞ രണ്ട് മാസമായി മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നില്ല. ഷൂട്ടിംഗ് തിരക്കുകളും മറ്റുമാണ് അതിന് കാരണമായി പറഞ്ഞത്.
ഇത്തവണയും തനിക്ക് ബ്ലോഗ് എഴുതാന്‍ പറ്റിയില്ലെന്നും താരം തന്റെ ബ്ലോഗില്‍ കുറിച്ചു.ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍ കുറിക്കുന്നതിന് പറ്റിയ സ്ഥലമോ സമയമോ ലഭിച്ചില്ല. നിങ്ങളുടെ സ്നേഹവും പിന്തുണയും ഞാന്‍ വിലമതിക്കുന്നു.
ഒപ്പം ഈ അവസ്ഥ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം എഴുതാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലോഗിലൂടെയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും ലാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha