സണ്ണി ലിയോണിനെ വെല്ലുവിളിച്ച് ക്രിസ് ഗെയ്ല്
സണ്ണിലിയോണിനെ അറിയാത്തവര്‍ ആരുമില്ല. ഇവിടെ ഒരു മത്സരം നടന്നിരിക്കുകയാണ്. ബോളിവുഡിലെ നടി സണ്ണി ലിയോണും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും തമ്മിലാണ് മത്സരം നടന്നിരിക്കുന്നത്.
സണ്ണി ലിയോണിന്റെ റായീസിലെ ലൈല ഓ ലൈല എന്ന പാട്ടിന് ക്രിസ് ഗെയ്ല് ചുവടുവെക്കുന്നത് സ്പോര്‍ട്സ്റ്റാര്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്രിസ് ഗെയ്ല് ഡാന്‍സിങ് ചാലഞ്ച് എന്ന ഹാഷ് ടാഗോട് കൂടി ക്രിസ് ഗെയ്ല് ഒരു ഡീലും മുന്നോട്ട് വെച്ചു, പാട്ടിനൊപ്പം ഡാന്‍സ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്യാനായിരുന്നു ഇത്. മികച്ച എന്‍ട്രിക്ക് അയ്യായിരം യു.എസ് ഡോളര്‍ സമ്മാനം.
താന്‍ അഭിനയിച്ച പാട്ടിന്റെ കോംപറ്റീഷനില്‍ സണ്ണി ലിയോണിന് പങ്കെടുക്കാതിരിക്കാന്‍ പറ്റുമോ. ഗെയ്ലിനെ മെന്‍ഷന്‍ ചെയ്ത് പാട്ടിന്റെ ഒറിജിനല്‍ വീഡിയോ തന്നെ പോസ്റ്റ് ചെയ്തു സണ്ണി ലിയോണ്‍. ക്രിസ് ഗെയ്ലിന്റെ പ്രകടനത്തെ പ്രശംസിക്കാനും സണ്ണി ലിയോണ്‍ മറന്നില്ല. ട്വീറ്റും മറു ട്വീറ്റുമായി സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
https://www.facebook.com/Malayalivartha