കമല്‍ഹാസനും അജുവിനും കുരുക്കായ നിയമം റിമയ്ക്ക് ബാധകമാക്കാത്തതാര്?

നടിയുടെ പേരുപറഞ്ഞ് പലരും വെട്ടിലായെങ്കിലും റിമ കല്ലിംഗല്‍ എങ്ങനെ രക്ഷപ്പെട്ടുവെന്നാണ് പലരുടേയും ചോദ്യം. നടന്‍ കമല്‍ ഹാസന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ പേര് പറഞ്ഞത് വന്‍ വിവാദമായിരുന്നു. ഇവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കുകയും, അജു വര്‍ഗ്ഗീസിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ സമാനമായ തെറ്റ് ചെയ്ത നടി റിമ കല്ലിങ്കലിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
ഇരയുടെ പേര് വെളിപ്പെടുത്തിയ മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തവര്‍ എന്തുകൊണ്ട് റിമയ്‌ക്കെതിരെ കേസെടുക്കുന്നില്ല. അവര്‍ക്കും നിയമം ബാധകമല്ലേ എന്ന ചോദ്യവുമായി ജനങ്ങള്‍ രംഗത്തെത്തി. ആലുവ പോലീസ് രജിസ്‌റ്റേര്‍ഡ് പോസ്റ്റ് വരെ അയച്ചിട്ടും ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഉന്നതന്റെ ഭാര്യയായതുകൊണ്ടാണോ കേസെടുക്കാത്തതെന്നും പരിഹാസങ്ങള്‍ ഉയരുന്നു.
നടിയുടെ പേര് പറഞ്ഞ കമല്‍ ഹാസ്സനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്തു വന്നു. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അജു വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സലിം കുമാര്‍, സജി നന്ത്യാട്ട്, ദിലീപ് എന്നിവര്‍ക്കെതിരെയും നടിയുടെ പേര് പറഞ്ഞതിന് കേസെടുത്തിരുന്നു. അജുവിനെതിരെ കേസെടുക്കരുതെന്ന് നടി കോടതിയോട് പറഞ്ഞെങ്കിലും ഇരയ്ക്ക് പരാതിയില്ലെന്ന് വെച്ച് കുറ്റം കുറ്റമല്ലാതാകുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇതേ കേസില്‍ ഇപ്പോഴും റിമ കല്ലിങ്കലിനെതിരെ നടപടിയില്ല എന്നതാണ് ശ്രദ്ദേയം.
https://www.facebook.com/Malayalivartha


























