പ്രഭാസ് അനുഷ്‌ക വിവാഹം ഡിസംബറില്‍?

ബാഹുബലി സിനിമയിലെ താരജോഡികള്‍ ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ബാഹുബലി സിനിമയുടെ വിജയത്തിനു ശേഷം പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ആ ഗോസിപ്പുകളെല്ലാം സത്യമാകാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പ് അടുത്തുതന്നെ അവര്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു ട്വീറ്റില്‍ നിന്നായിരുന്നു താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. സിനിമ നിരുപകനായ ഒരാളുടെ ട്വിറ്ററില്‍ നിന്നാണ് അനുഷ്‌കയുടെയും പ്രഭാസിന്റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന വാര്‍ത്ത പൂറത്തുവന്നത്. പ്രഭാസും അനുഷ്‌കയും പരസ്പരം നല്‍കുന്ന സ്‌നേഹവും സംരക്ഷണവുമാണ് അവരെ ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























