സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ തമിഴിൽ അരങ്ങേറ്റം നടത്തി അപ്പാനി രവി

ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പുതുമുഖമായി സിനിമയിലേക്കെത്തിയ ശരത്ത് കുമാര്‍ ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും അറിയപ്പെടുന്നത്. അഭിനയ മികവ് തെളിയിച്ച് മുന്നേറുന്ന ശരതിനെ ഒടുവിൽ തമിഴ് സിനിമാ ലോകവും ഏറ്റെടുത്തു.
ആദ്യ ചിത്രത്തിനു ശേഷം പുതുമുഖ താരമെന്ന നിലയില്‍ അതിശയിപ്പിക്കുന്ന അവസരങ്ങളാണ് ശരതിനെ തേടിയെത്തിയത്. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ പാട്ട് ശരതിനെ കൂടുതല്‍ പ്രശസ്തനാക്കി. പിന്നീട് സണ്ണി വെയ്‌നൊപ്പം അഭിനയിച്ച പോക്കിരി സൈമണും ശ്രദ്ധിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് യുവ താരം തമിഴിലേയ്ക്ക് എത്തുന്നത്.
വിശാല്‍ നായകനാകുന്ന സണ്ടൈകോഴി 2വിലാണ് ശരത് അഭിനയിക്കുന്നത്. എന്‍ ലിങ്കു സ്വാമിയാണ് സംവിധാനം. ഷൂട്ടിങ് സെറ്റില്‍ ശരത് ജോയിന്‍ ചെയ്തു. സംഘട്ടന രംഗങ്ങളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്. നിരവധി മലയാള ചിത്രങ്ങളും ശരതിനെ തേടിയെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























