സിനിമയില്‍ അവസരമുണ്ട്... പക്ഷേ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാണം; സിനിമാ മേഖലയെ കുറിച്ച് സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍

സിനിമയില്‍ നിന്നും സീരിയല്‍ രംഗത്തേക്ക് കടന്നു വന്ന നടിയാണ് മൃദുല വിജയ്. 'ജെനിഫര്‍ കറുപ്പയ്യ' എന്ന തമിഴ് സിനിമയിലൂടെയാണ് മൃദുല സിനിമയിലെത്തിയത്. പിന്നീട് 'കടന്‍ അന്‍പൈ മുറിക്കും' എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. അതിനുശേഷം 'സെലിബ്രേഷന്‍' എന്ന മലയാളം സിനിമയിലും നായികയായി അഭിനയിച്ചു.
'സിനിമയില്‍ നിന്നു സീരിയലിലേക്കു വരുമ്പോള്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാം. അവരുടെ അഭിപ്രായങ്ങള്‍ അറിയാം. പ്രേക്ഷകമനസ്സില്‍ കൂടുതലും ഇടം നേടുന്നത് സീരിയല്‍ കഥാപാത്രങ്ങളായിരിക്കും. എങ്കിലും സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ പലതും അഡ്‌ജെസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രം കിട്ടുന്ന അവസരങ്ങള്‍ മാത്രമാണെന്ന് മൃദുല പറയുന്നു.
അതുകൊണ്ട് ആ വേഷങ്ങള്‍ നിരസിച്ചു. കൂടാതെ എന്തിനും തയ്യാറായി നില്‍ക്കുന്ന പുതിയ തലമുറയിലെ ചിലര്‍ സിനിമാ മേഖലയിലുണ്ട്. അത്തരം രീതികളില്‍ താത്പര്യമില്ലായെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. കഴിവുള്ള കലാകാരന്മാര്‍ ഒരുപാട് പേരുണ്ട്. തങ്ങളുടെ ഭാഗം നല്ലതാക്കണം എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. എന്നാല്‍ പരിചയസമ്പന്നരായ ചിലര്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്കായി ആഗ്രഹിക്കുന്നു എന്നും മൃദുല പറഞ്ഞു.
https://www.facebook.com/Malayalivartha


























