പ്രഭാസും അനുഷ്‌കയും ചേരുമോ..? ഈ ചോദ്യത്തിനിടെ മറ്റൊരു പിറന്നാളാഘോഷവും കത്തെഴുതലും...

തെന്നിന്ത്യയിലെ സൂപ്പർ താരവും ബാഹുബലിയിലെ സ്വപ്ന നായികയുമായി അനുഷ്ക ഷെട്ടി എന്തിനാണ് തന്റെ 36-ാം ജന്മ ദിനം അത്ര അറിയപ്പെടാത്ത മലയാളി നടനായ ഉണ്ണി മുകുന്ദനോടൊപ്പം ആഘോഷിച്ചു എന്നൊരു ചോദ്യമാണ് സിനിമാ ലോകത് നിന്ന് ഉയരുന്നത് . മലയാള ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ അടുത്തിടെ ഒരു കന്നഡ ചിത്രത്തിൽ അനുഷ്കയോടൊപ്പവും അഭിനയിച്ചു എന്നൊരു പരിചയം മാത്രമേ ഉണ്ണിമുകന്ദന് ഉണ്ടായിരുന്നു.
പക്ഷെ സിനിമ ഷൂട്ട് അവസാനിച്ചതോടെ അനുഷ്കയുടെ സൗന്ദര്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഉണ്ണി മുകുന്ദൻ ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ ആയുർവേദത്തിന്റെ മാഹാത്മ്യം വാതോരാതെ പറഞ്ഞു അനുഷ്‌കയെ സ്വന്തം നാട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയ് ചില ചെപ്പടി വിദ്യകൾ കാണിച്ചു. ഇതിൽ മയങ്ങിയ അനുഷ്‌ക്കയ്ക്ക് എന്തോ ഉണ്ണി മുകുന്ദനോട് ചെറിയ താല്പര്യം തോന്നി. പക്ഷെ അതോടെ എല്ലാം കഴിഞ്ഞെന്നാണ് മലയാളികൾ കരുതിയത്.
എന്നാൽ മാസങ്ങൾക്ക് ശേഷം അനുഷ്കയുടെ പിറന്നാൾ ഇരുവരും ഒരുമിച്ച് ആഘോഷിച്ച് കേക്ക് മുറിക്കുന്ന ഫോട്ടോ ഉണ്ണിമുകുന്ദൻ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഇതോടൊപ്പം ഉണ്ണി മുകുന്ദൻ ഹൃദയ കുറിപ്പും ഇട്ടിട്ടുണ്ട്. അമിത സ്വാതന്ത്ര്യം കാണിക്കുന്ന തരത്തിലുള്ള ഈ കത്തിനെ ചുറ്റിപ്പറ്റിയും ഗോസിപ്പുകൾ ഇറങ്ങുന്നുണ്ട്.

പ്രഭാസും അനുഷ്‌കയും തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്നുള്ള തെന്നിന്ത്യൻ പ്രവചനകൾക്ക് പിന്നാലെ ഈ കേക്ക് മുറിക്കലും കത്തെഴുത്താലും എന്തെന്ന് അന്വേഷിക്കുകയാണ് പാപ്പരാസികൾ...ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്കയുടെ പുതിയ ചിത്രം ഭാഗ്മതിയിൽ ഉണ്ണിമുകുന്ദനാണ് നായകൻ.

കത്തിന്റെ പൂർണ രുപം ഇങ്ങനെ...
"നീ എങ്ങനെയാണോ ഉള്ളത് അതുപോലെ തന്നെയിരിക്കുക, മറ്റുള്ളവരെ എപ്പോഴും പ്രചോദിപ്പിക്കുക. നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങൾ മനോഹരമായിരുന്നു. പ്രിയപ്പെട്ട അനുഷ്ക ജീവിതത്തിൽ ഇനിയും നിനക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ ശുഭാപ്തിവിശ്വാസവും എളിമയും മറ്റുള്ളവരിലേക്കും എന്നും പകർന്നുനൽകൂ. ഈ പുതുവർഷത്തിൽ നിന്റെ എല്ലാംസ്വപ്നങ്ങളും സഫലമാകട്ടെ. ഭാഗ്മതിയിലെ പ്രകടനം കാണാൻ കാത്തിരിക്കുന്നു" - ഉണ്ണി മുകുന്ദൻ
https://www.facebook.com/Malayalivartha


























