മദ്യപിച്ച് ബോധമില്ലാത്ത ദീപികയുടെ ചിത്രങ്ങൾ പുറത്ത്; തെറി വിളിയുമായി സോഷ്യല്‍ മീഡിയ

വീണ്ടും സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായി ദീപിക പദുക്കോണ്‍. നേരത്തെ വസ്ത്രത്തിന്റെ പേരിലായിരുന്നു സൈബര്‍ സദാചാര കമ്മറ്റിയുടെ ആക്രമണമെങ്കില്‍ ഇത്തവണ മദ്യപിച്ചതിന്റെ പേരിലാണ്. തന്റെ പുതിയ ചിത്രമായ പത്മാവതിയുടെ ട്രെയ്‌ലര്‍ സക്‌സസ് പാര്‍ട്ടിക്കിടെ എടുത്ത ചിത്രമാണ് ആക്രമണത്തിന് കാരണം. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ കസിന്‍സായ അര്‍മാനും അദാര്‍ ജെയ്‌നുമൊപ്പമുള്ള ചിത്രമാണ് താരത്തിന് വിനയായത്.
ഇരുവരുടേയും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ദീപികയെ ചുംബിക്കുന്നതും ചിത്രത്തിലുണ്ട്. ദീപിക മദ്യപിച്ച് പൂസായതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. അദാറിന്റെ ബന്ധുവായ രണ്‍ബീര്‍ കപൂറും ദീപികയും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. എന്നാല്‍ പ്രണയ നൈരാശ്യത്തിലാണ് ദീപിക എന്നാണ് ചില കമന്റുകള്‍.
മദ്യപിച്ച് ലക്കുകെട്ട് അന്യ പുരുഷന്മാരുടെ തോളില്‍ കയ്യിട്ടും ചുംബിച്ചും നടക്കുകയാണെന്നും സൈബര്‍ സഹോദരന്മാര്‍ പറയുന്നു. രണ്‍ബീറിന്റെ പിതാവ് റിഷി കപൂറിന്റെ സഹോദരിയായ റീമ ജെയ്‌ന്റെ മക്കളാണ് അദാറും അര്‍മാനും.
https://www.facebook.com/Malayalivartha


























