അവിചാരിതമായ ഇത്തരം രംഗങ്ങൾ ഉൾപ്പെട്ടതിൽ മാപ്പു പറയുന്നു; അതുല്യ രവി

യെമാലി എന്ന ചിത്രത്തിലെ ടീസർ പുറത്തിറങ്ങിയതോടെ നായിക അതുല്യ രവിയ്ക്ക് പൊങ്കാലയിടുകയാണ് സോഷ്യൽ മീഡിയ. ടീസറിൽ അതുല്യ അതീവ ഗ്ലാമറസ്സായത് പ്രേക്ഷകർക്ക് അത്ര ഇഷ്ടമായില്ല. അതുല്യയുടെ ഗ്ലാമറസ് സീനുകളും പുകവലിക്കുന്ന സീനുമൊക്കെ ഏറെ വിവാദമായിരിക്കുകയാണ്.
ടീസർ വിവാദമായതോടെ നടിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. വിമർശനങ്ങൾ കടുത്തതോടെ പ്രതികരണവുമായി അതുല്യയും രംഗത്തെത്തി. ആ രംഗങ്ങളിൽ മാപ്പു പറയുന്നുവെന്ന് അതുല്യ അറിയിച്ചു.
ടീസർ കണ്ട് ആരും മുൻവിധിയോടെ തന്റെ കഥാപാത്രത്തെ കാണരുതെന്നും തന്റേത് മികച്ച കഥാപാത്രമാണെന്നും അതുല്യ പറഞ്ഞു. അവിചാരിതമായ ഇത്തരം രംഗങ്ങൾ ഉൾപ്പെട്ടതിൽ മാപ്പുപറയുന്നുവെന്നും ആ രംഗങ്ങൾ സിനിമയിൽ ഉണ്ടാകില്ലെന്നും നടി പറഞ്ഞു. വി.സെഡ് ദൊരൈ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയാണ് നായകനായെത്തുന്നത്. കാതല്‍ കണ്‍ കാട്ടുതെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് അതുല്യ രവി.



https://www.facebook.com/Malayalivartha


























