നിങ്ങൾക്ക് എന്റെ നഗ്നത കാണണോ? പണം മുടക്കേണ്ട; ഞാൻ തന്നെ കാണിക്കാം; സ്വകാര്യചിത്രങ്ങൾ കാട്ടി പണം തട്ടാൻ ശ്രമിച്ച ഫോട്ടോ ഏജൻസിക്ക് കിടിലൻ മറുപടിയുമായി ഗായിക

സെലിബ്രിറ്റികളുടെ സ്വകാര്യത എപ്പോഴും മാധ്യമങ്ങൾക്കൊരു ആഘോഷമാണ്. സെലിബ്രിറ്റികളുടെ സ്വകാര്യതയെ മാനിക്കാന്‍ പലരും മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര് കേൾക്കാനാ?. ഈയടുത്ത് ഓസ്ട്രേലിയന്‍ ഗായികയായ സിയാ ഫര്‍ളറിന്റെ സ്വകാര്യ ചിത്രങ്ങൾ പകർത്തി പണം തട്ടാൻ ചിലർ ശ്രമിച്ചിരുന്നു.
ഇതുപ്പോലെ തന്റെ ചിത്രങ്ങൾ കാട്ടി പണം തട്ടാൻ ശ്രമിച്ചവർക്ക് കുരുക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ഈ ഗായിക. സിയാ അവരുടെ സ്വകാര്യ വസതിയില്‍ നഗ്നയായി നിന്ന് സണ്‍ ബാത്ത് ചെയ്യുന്ന ചിത്രം ആരോ പകർത്തുകയും അത് ഒരു ഫോട്ടോ ഏജന്‍സിക്ക് വൻതുകയ്ക്ക് വിൽക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ സിഎയുടെ പ്രതികരണം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ചിത്രം സിയാ തന്നെ തൻറെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
"എന്റെ ആരാധകര്‍ക്ക് ആരോ എന്റെ നഗ്ന ചിത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ പണം ലാഭിച്ചോളൂ. ഇതാ ഇവിടെ ആ ചിത്രം സൗജന്യമായി കാണാം."എന്ന അടിക്കുറിപ്പോടെയാണ് സിയാ ചിത്രം പങ്കുവച്ചത്. ഇതുപോലെ സിയയുടെ പല ചിത്രങ്ങളും ഇത്തരത്തില്‍ ഏജന്‍സി വില്‍ക്കാന്‍ ശ്രമിച്ചു. ഏജന്‍സിയുടെ വാട്ടര്‍മാര്‍ക് ചിത്രങ്ങളിലുണ്ടെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സിയക്ക് പൂര്‍ണപിന്തുണയുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.

റിഹാനെ, ബിയോണ്‍സ് കാറ്റി പെറി തുടങ്ങിയവര്‍ക്ക് വേണ്ടി ഗാനങ്ങളൊരുക്കുന്ന സിയയുടെ സ്വന്തം ഗാനങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. തന്റെ സ്വകാര്യത കാത്ത് സൂക്ഷിക്കുന്നതില്‍ കടുത്ത ജാഗ്രത പുലര്‍ത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു സിയ. വിഗ്, തൊപ്പി, മാസ്ക് എന്നിവ വച്ച് മുഖം മറച്ച് കൊണ്ടാണ് സിയ വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പ്രത്യക്ഷപ്പെടാറുള്ളത്.


https://www.facebook.com/Malayalivartha


























