Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കാമുകിയോടൊപ്പം ജന്മദിനം ആഘോഷിച്ച ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് നടൻ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

08 NOVEMBER 2017 10:20 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ നടനും മോഡലുമാണ് മിലിന്ദ് സോമൻ. സിനിമയിൽ അത്ര പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. തന്റെ കാമുകിയുമായുള്ള സെൽഫി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവച്ചിരുന്നു.

അതോടുകൂടി മിലിന്ദിനെ അങ്ങേയറ്റം പരിഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. വേറൊന്നുമല്ല, ഏവരെയും ചൊടിപ്പിച്ചത് മിലിന്ദ് സോമനും കാമുകിയും തമ്മിലുള്ള പ്രായവ്യത്യാസമാണ്. അമ്പത്തിരണ്ടുകാരനായ മിലിന്ദിന്റെ കാമുകിക്ക് പതിനെട്ട് തികഞ്ഞതേ ഉള്ളൂ.

മിലിന്ദ് കഴിഞ്ഞദിവസം തന്റെ അമ്പത്തിരണ്ടാം പിറന്നാൾ ആഘോഷിച്ചത് കാമുകിയായ അങ്കിത കാന്‍വാറിനൊപ്പമാണ്. ജന്മദിന ചിത്രങ്ങൾ മിലിന്ദ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. അപ്പൂപ്പന് ജന്മദിനാശംസകള്‍, കുറച്ചു കൂടി ചെറിയ പെണ്ണിനെ നോക്കികൂടായിരുന്നോ, ഇയാള്‍ മനോരോഗിയാണ്, കൊച്ചുമകള്‍ കാണാന്‍ വളരെ ക്യൂട്ട് ആണെന്ന് തുടങ്ങി നിരവധിപ്പേർ പരിഹസിച്ചുകൊണ്ട് ചിത്രങ്ങൾക്ക് കമന്റ് ചെയ്തു.

മിലിന്ദിനെ പിന്തുണച്ചവരെ നിങ്ങളുടെ മകളെ ഇങ്ങനൊരു ബന്ധത്തിന് സമ്മതിക്കുമോ എന്നും അമ്പത്തിരണ്ടുകാരന്‍ പതിനെട്ടുകാരിയെ ഡേറ്റിംഗ് അല്ല ചൂഷണമാണ് ചെയ്യുന്നതെന്നും അമ്പത് വയസായാലും പ്രശ്നമില്ല പെണ്ണ് കിട്ടുമെന്ന പ്രതീക്ഷയുണ്ട് പക്ഷെ ആരോഗ്യമുണ്ടായിരിക്കണമെന്ന് പറഞ്ഞവരും പ്രണയത്തിന് പ്രായം ഒരു ഘടകമേ അല്ലെന്ന് പറഞ്ഞു കമന്റിട്ടവരും കുറവല്ല.

പല്ല് തേച്ചുകൊണ്ടിരിക്കുന്ന അങ്കിതയുടെ കൂടെ നിന്നെടുത്ത ചിത്രത്തിനും അധിക്ഷേപങ്ങള്‍ നിരവധിയാണ്. അങ്കിത കാന്‍വാര്‍ ഒരു എയര്‍ ഹോസ്റ്റസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ പ്രായം പതിനെട്ടാണെന്നും അല്ല ഇരുപത്തിരണ്ടാണെന്നുമുള്ള അഭിപ്രായങ്ങളുമുണ്ട്.

എന്ത് തന്നെയായാലും പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് ആരെ പ്രണയിക്കണമെന്ന് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും വെറുതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതെന്തിനാ അവരെ അവരുടെ പാട്ടിനു വിടൂ എന്നും തുടങ്ങി കട്ട പിന്തുണയുമായി മിലിന്ദിന്റെ ആരാധകരും രംഗത്തുണ്ട്. അങ്കിതയുടെ പടങ്ങള്‍ മിലിന്ദ് നേരത്തെയും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (11 hours ago)

Malayali Vartha Recommends