Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ജീവിതത്തിൽ താന്‍ കടന്നുപോയ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം ഇലിയാന ഡിക്രൂസ്

08 NOVEMBER 2017 02:48 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ വിഷാദ രോഗത്തിന് അടിമപ്പെടുന്നവരുണ്ട്. പലരും ഇത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് തുറന്നുപറയാറില്ല. എന്നാല്‍ താന്‍ കടന്നുപോയ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ അഭിനേത്രിയായ ഇലിയാന ഡിക്രൂസ്.

ലോക മാനസികാരോഗ്യത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടയിലാണ് ഇലിയ കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. കടുത്ത വിഷാദം ബാധിച്ചിരുന്ന ആ ദിനങ്ങളില്‍ ആത്മത്യയെക്കുറിച്ചായിരുന്നു കൂടുതല്‍ സമയവും ചിന്തിച്ചത്. ദീപിക പദുക്കോണ്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ നേരത്തെ ഇത്തരമൊരവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന നാളുകളായിരുന്നു അത്. സ്വന്തം കാര്യങ്ങളുമായി മുന്നേറുന്നതിനിടയില്‍ ശരീരം പണിമുടക്കിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത്. എല്ലാവരാലും സ്വീകരിക്കപ്പെടണം എന്നതായിരുന്നു അന്നത്തെ തന്റെ ആഗ്രഹം. വിഷാദ രോഗവുമായി പൊരുതുന്നതിനിടയില്‍ ഇടയ്ക്ക് ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചിരുന്നു. എന്നാല്‍ സ്വയം അംഗീകരിച്ച് തുടങ്ങിയതോടെ ഇതില്‍ നിന്നും തനിക്ക് മുക്തി നേടാന്‍ കഴിഞ്ഞുവെന്ന് താരം പറയുന്നു. വിഷാദ രോഗവുമായി പോരാടാന്‍ തീരുമാനിച്ചപ്പോഴാണ് ശരിക്കും ആത്മവിശ്വാസം തോന്നിയത്.

ശാരീരികപ്രവര്‍ത്തനങ്ങളുടെ സ്ഥിരത നഷ്ടപ്പെടുമ്പോഴാണ് വിഷാദം ബാധിക്കുന്നത്. ഇതിന് ചികിത്സ ആവശ്യമാണ്. ചികിത്സിക്കാതെ മാറുമെന്ന് വിചാരിച്ചിരിക്കുന്നത് നല്ലതല്ല. ശരീരത്തിന് പരിക്ക് പറ്റിയാല്‍ ഡോക്ടര്‍മാരെ കാണുന്നത് പോലെ തന്നെ ഈയവസ്ഥയിലും ചികിത്സ നടത്തണമെന്നും ഇലിയാന വ്യക്തമാക്കുന്നു. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. സ്വന്തം പോസിറ്റീവും നെഗറ്റീവും തിരിച്ചറിയണം. നെഗറ്റീവിസിനെ അംഗീകരിച്ച് തുടങ്ങണം. ദിവസങ്ങളെടുത്താണ് താന്‍ ആ അവസ്ഥയില്‍ നിന്നും കര കേറിയതെന്നും താരം പറയുന്നു.

നാഷണല്‍ ടെലിവിഷനിലെ പരിപാടിക്കിടയിലാണ് ദീപിക പദുക്കോണ്‍ തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്. മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കിയത് അന്ന് കടന്ന പോയ അനുഭവങ്ങളായിരുന്നുവെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. വിഷാദത്തിന്റെ സ്വഭാവങ്ങള്‍ ദീപികയില്‍ കണ്ട് തുടങ്ങിയതോടെ ബോയ് ഫ്രണ്ടായിരിക്കും ഇതിന് പിന്നിലെന്നായിരുന്നു താന്‍ കരുതിയത്. പിന്നീട് സൈക്കോളജിസ്റ്റിനെ കണ്ടപ്പോഴാണ് ഇതല്ല കാരണമെന്ന് മനസ്സിലായത്. ശാരീരികമായും മാനസികമായും കടുത്ത സമ്മര്‍ദ്ദത്തിലൂടെയായിരുന്നു അന്ന് ദീപിക കടന്നുപോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (11 hours ago)

Malayali Vartha Recommends