ബോളിവുഡ് സുന്ദരി കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു...
ബോളിവുഡ് നടി കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു . മുംബൈയിലെ പ്രമുഖ വ്യവസായിയായ സന്ദീപ് തോഷ്നിവാളാണ് വരന്. 2003-ല്‍ അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷമാണ് ശേഷമാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്.
2014-ല്‍ കരിഷ്മ ഭര്‍ത്താവിനെതിരെ സ്ത്രീപീഡനക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് അടുത്തിടെയാണ് കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. വിവാഹമോചനത്തിന് ശേഷം കരിഷ്മ ബുഡാപെസ്റ്റില്‍ വിനോദയാത്ര പോയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.11 വര്‍ഷത്തെ ദാമ്പത്യജീവിതം തകരാന്‍ കാരണം കരിഷ്മയാണെന്നും കരിഷ്മ തന്നെ വിവാഹം ചെയ്തത് പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയായിരുന്നുവെന്നും സഞ്ജയ് കപൂര്‍ കോടതിയില്‍ ആരോപിച്ചിരുന്നു.
മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറില്‍ നിന്നും അകന്ന ശേഷം സന്ദീപായിരുന്നു കരിഷ്മയുടെ പുതിയ സുഹൃത്ത്. ഇരുവരും അടുത്തിടെ ലണ്ടനില്‍ ഒരു റസ്റ്റോറന്റില്‍ ഒരുമിച്ച് കണ്ടതിനെ തുടര്‍ന്നാണ് വിവാഹ വാര്‍ത്തകള്‍ ബലപ്പെട്ടത്. അതേസമയം വിവാഹതീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും താരകുടുംബം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുംബൈയിലെ ഒരു ആഡംബര ഹോട്ടലില്‍ നടക്കുന്ന ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക.
https://www.facebook.com/Malayalivartha