വ്യാജ പ്രചാരണങ്ങൾക്ക് വിരാമമിട്ട് തെന്നിന്ത്യൻ താരം നമിത കപൂർ ആ രഹസ്യം വെളിപ്പെടുത്തുന്നു
തെന്നിന്ത്യൻ സുന്ദരി നമിത കപൂർ വിവാഹിതയാകുന്നു. വീർ എന്ന വീരേന്ദ്ര ചൗധരിയാണ് വരൻ. നവംബർ 24ന് ഇവർ വിവാഹിതരാകുമെന്ന് ആരാധകരെ അറിയിച്ചത് തമിഴ് ബിഗ്ബോസ് താരം റൈസയാണ്.
'എല്ലാവര്ക്കും നമസ്കാരം, ഞാനും എന്റെ സുഹൃത്ത് വീരും വിവാഹിതരാകുന്നു. നവംബര്‍ 24 നാണ് വിവാഹചടങ്ങുകള്‍ നടക്കുക. എനിക്ക് നിങ്ങളുടെ സ്നേഹവും അനുഗ്രഹവും വേണമെന്ന് അപേക്ഷിക്കുന്നു. എല്ലാവര്ക്കും നന്ദി'- നമിത പറഞ്ഞു.
തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ ധാരാളം ആരാധക ക്ലബ്ബുകൾ ഉള്ള നടിയാണ് നമിത. പ്രശസ്ത സെർച്ച് എൻജിനായ ഗൂഗിളിൽ 2008 ൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയാണ്. തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലഭിനയിച്ച നമിത അമിതവണ്ണം വെച്ചതോടെ സിനിമയിൽ നിന്നകന്നു.
മലയാളത്തിൽ ബ്ലാക്ക്സ്റ്റാലിനിലും പിന്നീട് പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. വിജയ് ചിത്രം അഴകിയ തമിഴ് മകൻ, ഞാൻ അവൻ അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് നല്ല വേഷങ്ങൾ അവരെ തേടിയെത്തിയില്ല. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി പുറത്തിറങ്ങാനുള്ളത്.
നമിതയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തേ ഒരുപാട് പ്രചരണങ്ങളുണ്ടായിരുന്നു. തെന്നിന്ത്യന്‍ നടന് ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ നമിതയും ശരത് ബാബുവും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha