നീറ്റ്പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥിനി അനിതയുടെ പേരിൽ തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് 49.70 ലക്ഷം രൂപ സംഭാവനയുമായി നടന്‍ വിജയ് സേതുപതി

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ പരസ്യതുക സംഭാവന നൽകിക്കൊണ്ട് വിജയ് സേതുപതി. നീറ്റ്പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥിനി അനിതയുടെ പേരിലാണ് താൻ സംഭാവന നൽകുന്നതെന്ന് നടൻ തന്നെ പറയുകയുണ്ടായി.
ചുരുക്കം പരസ്യചിത്രങ്ങളിൽ മാത്രം മുഖം കാണിക്കുന്ന നടൻ അനില്‍ പ്രൊഡക്ട്‌സിനുവേണ്ടി അഭിനയിച്ച പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന രൂപയാണ് ഇതിനായി മാറ്റിവച്ചത്. അനിതയുടെ സ്വദേശമായ അരിയല്ലൂര്‍, സംസ്ഥാനത്ത് വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ്.
774 അംഗനവാടികള്‍ക്കായി 38,70000 രൂപയും തമിഴ്‌നാടിലെ 21 അന്ധവിദ്യാലയങ്ങള്‍ക്കായി 10,50000 രൂപയും ചിലവഴിക്കും. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹെലന്‍ കെല്ലര്‍ അന്ധവിദ്യാലയത്തിനായി 50000 രൂപയും നല്‍കും.
https://www.facebook.com/Malayalivartha


























