മലയാളത്തില്‍ നിന്നും ബോളിവുഡിലെത്തിയ പാര്‍വതി ആ അനുഭവത്തെ കുറിച്ച് മനസ് തുറക്കുന്നു

മലയാളത്തില്‍ നിന്നും ബോളിവുഡിലെത്തിയ പാര്‍വതി ഇന്ന് മുതല്‍ ബോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ്. പാര്‍വതി ആദ്യമായി ബോളിവുഡിലഭിനയിച്ച ഖ്വാരിബ് ഖ്വാരിബ് എന്ന സിനിമ ഇന്നാണ് റിലീസിനെത്തിയത്. മികച്ച സിനിമ എന്നായിരുന്നു നടിയുടെ സിനിമയെ കുറിച്ച് ആദ്യം വന്ന പ്രതികരണം. എന്നാൽ സിനിമയുടെ പ്രമോഷന്‍ അത്ര സുഖകരമായ അനുഭവമല്ല എന്നു പറയുകയാണു മലയാള താരം പാര്‍വതി. ഒരു തരത്തില്‍ നഗ്നയാക്കപ്പെട്ട പ്രതീതിയാണ് സിനിമ പ്രമോഷന്‍ എന്നു പാര്‍വതി പറയുന്നു. മാര്‍ക്കറ്റിങ്ങുമായി താതാമ്യം പ്രാപിച്ചു വരുന്നേയുള്ളു എന്ന് പാര്‍വതി ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പാർവതിയുടെ വാക്കുകളിലേക്ക്;
ഞാന്‍ ഈ മാര്‍ക്കറ്റിങ്ങുമായി താതാത്മ്യം പ്രാപിച്ചുവരുന്നേയുള്ളൂ. ഇവിടെ സിനിമാ വ്യവസായം കുറേക്കൂടി വലുതാണ്. നമുക്ക് ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാല്‍ നമ്മള്‍ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്നയാക്കപ്പെട്ട അനുഭവം. അതെ നഗ്നയാക്കപ്പെട്ടതുപോലെ തന്നെ. ഇതാണ് എനിക്ക് ഈ മാര്‍ക്കറ്റിങ്ങുമായി ഒത്തുപോകാന്‍ കഴിയാത്ത ഒരു കാരണം.
ഞാന്‍ ഇതുമായി അത്ര പരിചിതമല്ല. തെന്നിന്ത്യന്‍ സിനിമയില്‍ നമ്മള്‍ ഇത്രയും മാര്‍ക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മള്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുമില്ലല്ലോ. ഒരുകാലത്ത് സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് അടിപ്പെട്ട് ജീവിക്കുകയായിരുന്നു. ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിവരികയാണ്. ഇപ്പോള്‍ സ്ത്രീകളും നോ പറയാന്‍ പഠിച്ചുതുടങ്ങി. അതിനുള്ള ഒരു അവസരമുണ്ട് അവര്‍ക്ക്. എനിക്കൊരു പത്ത്-പതിനൊന്ന് വയസ്സുള്ള കാലത്തൊന്നും അത്തരമൊരു അവസരം നടികള്‍ക്ക് ഉണ്ടായിരുന്നില്ല എന്നു പാര്‍വതി പറഞ്ഞു.
https://www.facebook.com/Malayalivartha


























