Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

അവിടെ എനിക്കായി കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു; ബീച്ചില്‍ വച്ച്‌ അവന്‍ എന്നോട് വളരെ പ്രണയാതുരമായ ആ ചോദ്യം ചോദിച്ചു; ഞാനാകെ അമ്പരന്ന് പോയി; തന്റെ പ്രണയത്തെക്കുറിച്ച് നമിത...

11 NOVEMBER 2017 12:12 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ ധാരാളം ആരാധക ക്ലബ്ബുകൾ ഉള്ള നടിയാണ് നമിത. പ്രശസ്ത സെർച്ച് എൻ‌ജിനായ ഗൂഗിളിൽ 2008 ൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയാണ്. തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലഭിനയിച്ച ഈ തെന്നിന്ത്യൻ സുന്ദരി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. നടനും മോഡലും നിര്‍മാതാവുമായ ചെന്നൈ സ്വദേശി വീരേന്ദര്‍ ചൗധരിയാണ് വരന്‍.

വിവാഹവാർത്തയ്ക്ക് പിന്നാലെ ഇരുവരുടെയും പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് നമിത. പ്രണയത്തെക്കുറിച്ച് നമിത പറയുന്നതിങ്ങനെ;

"ഞാനും വീറും നവംബര്‍ ഇരുപത്തിനാലാം തിയ്യതി തിരുപ്പതിയില്‍ വച്ച്‌ വിവാഹിതരാകാന്‍ പോവുകയാണെന്ന കാര്യം നിങ്ങള്‍ അറിഞ്ഞു കാണുമെന്ന് എനിക്ക് ഉറപ്പാണ്. വീര്‍ എന്റെ ആത്മമിത്രവും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്. അയാള്‍ ഒരു നടനും നിര്‍മാതാവുമാണ്.

ഇതൊരു അറേഞ്ച്ഡ് ലവ് മാര്യേജാണ്. ഞങ്ങളുടെ രണ്ട് പേരുടെയും അടുത്ത സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പതിയെ പതിയെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തിയ്യതി ബീച്ചില്‍ വച്ച്‌ അവന്‍ എന്നോട് വളരെ പ്രണയാതുരമായ ആ ചോദ്യം ചോദിച്ചു.

അവിടെ എനിക്കായി കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കിയിരുന്നു. ഞാനാകെ അമ്പരന്ന് പോയി. കാരണം ഞാന്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്, ഞങ്ങള്‍ക്ക് ഏതാണ്ട് ഒരേ ജീവിതലക്ഷ്യമാണ്. മാത്രമല്ല ആത്മീയമായി ഔന്നിത്യമുള്ളവരാണ്. ഇക്കാരണങ്ങള്‍ തന്നെയാണ് അന്നെന്നെ കൊണ്ട് വീറിനോട് സമ്മതമാണെന്നറിയിക്കാന്‍ പ്രേരിപ്പിച്ചത്.

യാത്രപോകാനും പ്രകൃതിയെ അനുഭവിച്ചറിയാനും ട്രെക്കിങ്ങ് നടത്താനും എത്ര മാത്രം ഇഷ്ടപെടുന്നുവെന്ന കാര്യം ഞങ്ങള്‍ പങ്കുവച്ചിരുന്നു. ഞങ്ങള്‍ ഇരുവരും ജീവിതത്തെ പ്രണയിക്കുന്നവരാണ്. എനിക്ക് മുന്‍ഗണന നല്‍കുന്ന ഒരു വ്യക്തിയെ ലഭിച്ചത് എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്.

ഇവിടെ ആരും ആരുടേയും പിറകെ നടന്നിട്ടില്ല . ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളായി ഞാന്‍ അവനെ എത്രത്തോളം മനസ്സിലാക്കിയോ അത്രത്തോളം അവനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പുരുഷന്മാരിലുള്ള എന്റെ വിശ്വാസം തിരിച്ച്‌ കൊണ്ട് വന്നത് അവന്റെ സ്നേഹവും പിന്തുണയും കരുണയുമാണ്. വിവാഹവാര്‍ത്ത അറിയിച്ചത് മുതല്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത നിങ്ങളെല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നന്ദി, ദൈവം അനുഗ്രഹിക്കട്ടെ!"- നമിത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (24 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (34 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (47 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (56 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends