വിദ്യാ ബാലന്റെ ശരീരത്തില്‍ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്‌നം... സൈനീകന്‍

'മീ ടൂ' ക്യാംപയിനില്‍ പങ്കുചേര്‍ന്ന് ഹോളിവുഡ് താരങ്ങള്‍ മുതല്‍ പെണ്‍കുട്ടികളെല്ലാം തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറയുന്നതിനിടെ ഒരു സൈനീകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിദ്യാബാലന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് മറ്റൊരു സൈനീകന്‍ രംഗത്തെത്തിയിരിക്കുകയാണ്.
'പണം കൊടുക്കാതെ ശരീരത്തിലേക്ക് തുറിച്ച് നോക്കിയതാണോ പ്രശ്‌നം' എന്നാണ് സൈനീകന്റെ ചോദ്യം. സിനിമയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാ ബാലന്റെ ശരീരത്തില്‍ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്‌നമെന്നും കാശ് കൊടുക്കാതെ നോക്കുന്നതാണോ പ്രശ്‌നമെന്നുമായിരുന്നു ഒരു സൈനികന്റെ ചോദ്യം.
ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സൈനികന്‍ വിദ്യാ ബാലന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. പണം കൊടുക്കാതെ നോക്കി എന്നതാണ് അവരുടെ പ്രശ്‌നമെങ്കില്‍ അവര്‍ക്ക് അയാളോട് പണം ചോദിക്കാമായിരുന്നു എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. യൂത്ത് ബി.ജെ.പി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























