Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

മമ്മൂട്ടി 'പരോളി'നിറങ്ങി; അന്ന ദാതാവിനെക്കാണാൻ കാണി മൂപ്പനും കൂട്ടരും താരത്തിനരികിലേക്ക്...

12 NOVEMBER 2017 10:45 AM IST
മലയാളി വാര്‍ത്ത

മൂന്നാര്‍ കുണ്ടള മുതുവാക്കുടിയിലെ ആദിവാസികള്‍ക്കു നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങാണു വേറിട്ട അനുഭവമായത്. മൂന്നാര്‍ ട്രൈബൽ ജനമൈത്രി പോലീസില്‍നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതി വഴി സഹായമെത്തിച്ചത്.

പുലര്‍ച്ചെ കാടിറങ്ങുമ്പോള്‍ അവരുടെ മനസു നിറയെ പ്രിയ നടനെ കാണാനുള്ള ആഗ്രഹമായിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ കുശലം ചോദിച്ചും വിവരങ്ങള്‍ ആരാഞ്ഞും നടന്‍ മമ്മൂട്ടി അവരിലൊരാളായപ്പോള്‍ ഊരുമൂപ്പന്‍ ചിന്നസാമിക്കും കുടിക്കാര്‍ക്കും അതു മനസു നിറഞ്ഞ യാത്ര കൂടിയായി. ആയുധങ്ങള്‍ സ്വീകരിക്കാനായി കാണി എ.കെ. ചിന്നസ്വാമിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം മമ്മൂട്ടി അഭിനയിക്കുന്ന പരോള്‍ എന്ന സിനിമയുടെ മുട്ടം മലങ്കരയിലുള്ള ഷൂട്ടിങ് സെറ്റിലെത്തുകയായിരുന്നു.

അഞ്ചുവര്‍ഷമായി തങ്ങള്‍ക്കു സഹായമെത്തിക്കുന്ന പ്രിയ നടനെ നേരില്‍ കണണമെന്ന് ഊരുമൂപ്പന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതനുസരിച്ചാണു ഷൂട്ടിങ് ലൊക്കേഷനില്‍ സൗകര്യമൊരുക്കിയത്. 109 കുംബങ്ങളാണു കുണ്ടളക്കുടിയിലുള്ളത്. എല്ലാവര്‍ക്കും തന്നെ നാലേക്കറിലധികം പട്ടയ ഭൂമിയുണ്ട്. കാരറ്റ്, കാബേജ്, ബീന്‍സ്, ഗ്രീന്‍പീസ്, ബട്ടര്‍ ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവയുള്‍പ്പെടെയുള്ള പച്ചക്കറിയാണ് ഇവരുടെ മുഖ്യകൃഷി. പലപ്പോഴും ആവശ്യത്തിന് കാര്‍ഷികോപകരണങ്ങള്‍ ഇവര്‍ക്കു ലഭ്യമായിരുന്നില്ല.

കൃഷിയില്‍നിന്നു നീക്കിയിരുപ്പിനുള്ള വരുമാനം കിട്ടാത്തതിനാല്‍ വന്‍ വില കൊടുത്ത് ഉപകരണങ്ങള്‍ വാങ്ങാനുമായിരുന്നില്ല. ഇതോടെ പലരുടേയും കൃഷി മുടങ്ങുമെന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഇക്കാര്യം കുടികളില്‍ പരിശോധനയ്‌ക്കെത്തിയ ജനമൈത്രി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം ജനമൈത്രി പോലീസ് തുടങ്ങിയത്. അഞ്ചുവര്‍ഷം മുമ്പ് ഇതേ കുടിയിലെ ആദിവാസികളുമായി മുഖാമുഖം നടത്തി മമ്മൂട്ടി ഇവരുടെ വിഷമതകള്‍ മനസിലാക്കിയിരുന്നു. ജനമൈത്രി പോലീസ് കെയര്‍ ആന്‍ഡ് ഷെയര്‍ ഭരവാഹികള്‍ വഴി മമ്മൂട്ടിയുമായി ബന്ധപ്പെട്ടു.

ഉടന്‍ സഹായമെത്തിക്കാമെന്നു മമ്മൂട്ടി വാഗ്ദാനം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു കുടിയില്‍നിന്നുള്ള സന്തോഷ്, വാസു, ജയകുമാര്‍, അയ്യനാര്‍, മണി, പരമേശ്വര്‍, രാജു, രാമകൃഷ്ണന്‍, എസ്.ടി. പ്രമോട്ടറും കോളനി നിവാസിയുമായ സെന്തില്‍കുമാര്‍ എന്നിവര്‍ മുട്ടത്തെത്തിയത്. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇര്‍ഷാദ്, എസ്.ഐ: പി.എം. സോമന്‍, പോലീസ് ഓഫീസര്‍മാരായ എ.എം. ഫക്രുദ്ദിന്‍, വി.കെ. മധു, എ.ബി. ഖദീജ, കെ.എം. ശൈലജാ മോള്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് പോലീസ് വാഹനത്തിലാണ് ഇവരെത്തിയത്.

ഷൂട്ടിങ് സെറ്റിലെത്തിയ ആദിവാസികളോട് മമ്മൂട്ടി കുടിയിലെ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. ഷൂട്ടിങ് കാണണമെന്ന ആഗ്രഹവും ഇവര്‍ക്കു സാധിച്ചു കൊടുത്തു. മമ്മൂട്ടിക്കായി കൊണ്ടുവന്ന പച്ചക്കറി കാണി കൈമാറി. ചടങ്ങില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍, എം.ഡി. ഫാ. തോമസ് കുര്യന്‍, ഡയറക്ടര്‍മാരായ റോബര്‍ട്ട് കുര്യാക്കോസ്, എസ്. ജോര്‍ജ് എന്നിവരും പങ്കെടുത്തു.

ഇടമലക്കുടി, കുണ്ടളക്കുടി എന്നിവടങ്ങളിലെ ആദിവാസികള്‍ക്കു വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നു മമ്മൂട്ടി അറിയിച്ചു. ഇടുക്കിയിലെ എല്ലാ ആദിവാസിക്കുടികളിലും കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നും മമ്മൂട്ടി സൂചിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (24 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (34 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (47 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (56 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends