മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റിയത് എന്തിനായിരുന്നു ? സത്യാവസ്ഥയുമായി താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കല്ല്യാണദിനത്തില്‍ മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റിയ വീഡിയോ വൈറലായിരുന്നു. സത്യത്തില്‍ ഇതിന്റെ വസ്തവത്തെക്കുറിച്ചു മൃദുല തന്നെ ഇതു പറയുന്നു. ആളുകളുടെ തെറ്റുദ്ധാരണ മാറ്റുന്നതിനായിരുന്നു നടിയുടെ വിശദീകരണം. അത് ഇങ്ങനെ.
കല്യാണത്തിന് ദിവസങ്ങള്‍ മുമ്പേ ഞങ്ങള്‍ ഭാവനച്ചേച്ചിയുടെ ഒപ്പമുണ്ടായിരുന്നു. എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് അടക്കം ഞങ്ങള്‍ അത്ര ആഘോഷത്തിലായിരുന്നു. കല്യാണത്തിന്റെ അന്ന് ഞങ്ങള്‍ ആറുപേരും കോഫി ബ്രൗണ്‍ സാരി ഉടുക്കണമെന്നതടക്കം പ്ലാന്‍ ചെയ്തു.
വേദിയിലേക്ക് ഭാവേച്ചി കടന്നുവരുമ്പോള്‍ ഞങ്ങള്‍ അവിടെ ഉണ്ടാകണം എന്നതായിരുന്നു തീരുമാനം. ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഒരുങ്ങിയിറങ്ങി ട്രാഫിക്കില്‍ പെട്ടുപോയി. അതോടെ പണിപാളി.
പത്തുമിനിറ്റ് വൈകിയ ഞങ്ങളോട് ഭാവേച്ചി ദേഷ്യത്തിലായി. ഇനി നിങ്ങള്‍ ഇങ്ങോട്ട് വരേണ്ട എന്നൊക്കെ വിളിച്ചുപറഞ്ഞ് പിണങ്ങി. അത്ര ജെനുവിന്‍ ആയ സൗഹൃദമാണ് ഞങ്ങളുടേത്. സന്തോഷന്മമാണെങ്കിലും സങ്കടമാണെങ്കിലും ദുഃഖമാണെങ്കിലും അത് പ്രകടിപ്പിച്ചിരിക്കും.

വേദിയിലെത്തി ഭാവേച്ചിയുടെ പിണക്കം മാറ്റാന്‍ ചേര്‍ത്തുപിടിച്ച് ഒരു സോറി പറഞ്ഞ എന്നോട് ആ പരിഭവം കാട്ടിയ ഭാവനയെയാണ് നിങ്ങള്‍ ആ വിഡിയോയില്‍ കണ്ടത്. ഇതാണ് ഈ മട്ടില്‍ വളച്ചൊടിച്ചത്. കഷ്ടമല്ലാതെ എന്തുപറയാന്‍.. ഭാവനയ്ക്കൊപ്പം നിന്ന ഈ ദിവസങ്ങള്‍ പോലെ ജീവിതത്തില്‍ ഇത്ര സന്തോഷിച്ച നിമിഷങ്ങള്‍ വേറെയില്ലെന്നും മൃദുല കൂട്ടിച്ചേര്‍ക്കുന്നു.
https://www.facebook.com/Malayalivartha
























