പ്ലാസ്റ്റിക് സർജറി ചതിച്ചാശാനേ...ചുണ്ടിന് ശസ്ത്രക്രിയ ചെയ്ത ശ്രീദേവിക്ക് സംഭവിച്ചത്
സര്‍ജറി ചെയ്ത് മേക്കോവര്‍ നടത്തുന്നതില്‍ ബോളിവുഡ് സുന്ദരികള്‍ എന്നും മുന്നിലാണ്. മുഖത്തിനും, ശരീരത്തിന് മുഴുവനായുമൊക്കെ കോസ്മറ്റിക് സര്‍ജറികള്‍ ചെയ്ത് രൂപം മാറിയ നടിമാര്‍ നിരവധിയുണ്ട്. മൂക്കിന് ശസ്ത്രക്രിയ ചെയ്ത ശ്രീദേവി നേരത്തേ തന്നെ ഈ പട്ടികയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ച് തരാന്‍ താരം ഇതുവരെ തയ്യാറായിട്ടുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടാം വരവില്‍ വീണ്ടും സര്‍ജറിക്ക് വിധേയയായിരിക്കുകയാണ് താരം. പക്ഷേ ഇത്തവണ അല്‍പ്പം പാളിപ്പോയെന്നാണ് ആരാധകരുടെ പക്ഷം.
ചുണ്ടിനാണ് ഇത്തവണ രൂപമാറ്റം വരുത്തിയിരിക്കുന്നത്. എന്നാല്‍ കടന്നല് കുത്തേറ്റതു പോലെയോ അലര്‍ജി വന്നതു പോലെയോ ആണ് ഇപ്പോള്‍ ചുണ്ടിന്റെ അവസ്ഥ. സര്‍ജറിയില്‍ വന്ന പിഴവാകാം ഇതിന് കാരണമെന്ന് കരുതുന്നു. എന്നാല്‍ ഒരിക്കലും സര്‍ജറി ചെയ്തെന്ന് താരം സമ്മതിച്ച് തന്നിട്ടില്ല.
https://www.facebook.com/Malayalivartha