Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

കഴിഞ്ഞത് കഴിഞ്ഞു... കമലിന്റേത് ഒരു കമന്റ് പോലും അര്‍ഹിക്കാത്ത പ്രതികരണം

26 JANUARY 2018 10:26 PM IST
മലയാളി വാര്‍ത്ത

വിദ്യാബാലന്‍ ആമി ചെയ്യാത്തതിന് പല വിവാദ കാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പക്ഷേ ഈ വിവാദത്തോട് ബോളിവുഡിലെ സൂപ്പര്‍ താരം വിദ്യാ ബാലന്‍ പ്രതികരിച്ചിരുന്നില്ല. ഇനി എന്തായാലും മലയാളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുകയാണ് വിദ്യാബാലന്‍. ഇതിനൊപ്പം ചിലത് പറയുകയും ചെയ്യുന്നു. വിദ്യ ആമി ചെയ്യാത്തത് നന്നായി, പടത്തില്‍ സെക്ഷ്വാലിറ്റി കടന്നു കൂടിയേനേ, എന്ന് സംവിധായകന്‍ കമല്‍ പറഞ്ഞതായി വന്ന റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി.

കമലിന്റെ പ്രതികരണത്തിന് ഒരു കമന്റ് പോലും അര്‍ഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്. ഇതിലധികം ഇതേക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. കമലുയര്‍ത്തിയ വിവാദത്തോട് ഇത്രമാത്രമേ വിദ്യാ ബാലന് പ്രതികരിക്കാനുള്ളൂ.

കമല്‍ സാറിന്റെ മലയാളം പടത്തിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. ആ പടം നടന്നില്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഞാന്‍ ഒരു പാട് പടങ്ങളില്‍ ഒഴിവാക്കപ്പെട്ടു. രാശിയില്ലാത്തവള്‍ എന്ന പേരും വീണു. ആ സങ്കടം മാറിക്കിട്ടാന്‍ സമയം എടുത്തു. വീണ്ടുമൊരു മലയാളം പടം ചെയ്യാന്‍ സമയമായി എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു. അപ്പോഴാണ് കമല്‍ സാര്‍ മാധവിക്കുട്ടിയുടെ ആത്മകഥ ചെയ്യാന്‍ എന്നെ ക്ഷണിക്കുന്നത്.

ഞാന്‍ ചെയ്യുമെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കമലാദാസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്ന് അല്ലാതെ അധികമൊന്നും അവരെ കുറിച്ച് എനിക്ക് അറിയില്ല. അവരെ കുറിച്ച് വായിച്ചും അവരുമായി അടുപ്പമുള്ളവരോട് സംസാരിച്ചും ഞാന്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അവര്‍ എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ എന്റെ അടുത്ത മലയാളം പടവും കമല്‍ സാറിന്റെ കൂടെയാവട്ടെ എന്ന് ഞാന്‍ തീരുമാനിച്ചു.

എന്നാല്‍ കഴിഞ്ഞത് കഴിഞ്ഞു. ഇനി അതു പറഞ്ഞിട്ട് കാര്യമില്ലല്ലോ. പടം വേണ്ടെന്ന് വെച്ചതിന് ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റുന്ന ഉത്തരമല്ല എനിക്കുള്ളത്. ഞാന്‍ പറയുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. കമലാദാസിനെ കുറിച്ച് കുറച്ചൊന്ന് മനസ്സിലാക്കിയപ്പോഴേക്കും അവര്‍ എത്രത്തോളം ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു. അത്രയും ശക്തമായ വ്യക്തിത്വമുള്ള ഒരാളെ അഭിനയിക്കണമെങ്കില്‍ എനിക്കും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അവരെക്കുറിച്ച് വളരെ ഗാഢമായി അറിയണം.

ഇവിടെ എന്റെയും കമല്‍ സാറിന്റെയും വീക്ഷണങ്ങള്‍ രണ്ടായിപ്പോയി. ഞാനഭിനയിക്കുന്ന കഥാപാത്രത്തിന്റെ കൂടെ ഒരുപാട് സമയം ചിലവഴിക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുപോലെ തന്നെ ചെയ്യുന്ന പടത്തെ കുറിച്ചുള്ള സംവിധായകന്റെ വീക്ഷണം എന്താണെന്നതും ശരിക്കറിഞ്ഞേ പറ്റു. പക്ഷേ ഇതൊന്നും ഞാനുദ്ദേശിച്ച മാതിരി നടന്നില്ല. ക്രിയേറ്റിവ് ഡിഫറന്‍സ്' എന്ന് മാത്രം പറഞ്ഞാണ് ഞാന്‍ പടത്തില്‍ നിന്നും പിന്മാറിയത്. തയ്യാറെടുപ്പില്ലാതെ പടം ചെയ്യാന്‍ എനിക്കാവില്ല. അതിനുള്ള സഹകരണം എനിക്കു കിട്ടിയതുമില്ല. മീഡിയയില്‍ പോയി ഇതൊക്കെ വിളിച്ചു പറഞ്ഞിട്ടുള്ള പബ്ലിസിറ്റി എനിക്ക് ആവശ്യമില്ല. ആമിയിലെ നായിക മഞ്ജു നല്ല നടിയാണ്. ഭാഷ പ്രശ്‌നമല്ലാത്തതും അവരെ സംബന്ധിച്ച് ഒരു അഡ്വാന്റേജ് ആണ്. എഴുത്തുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ ഭാഷയില്‍ ഒരു വൈദഗ്ധ്യം വേണ്ടെ...വിദ്യാബാലന്‍ ചോദിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (18 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (34 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (42 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (59 minutes ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (9 hours ago)

Malayali Vartha Recommends