"കൊച്ചുകുട്ടികളെപ്പോലെ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ല രസം തോന്നും"- പ്രണവുമൊത്തുള്ള ഷൂട്ടിങ്ങ് അനുഭവങ്ങൾ പങ്കുവച്ച് നടൻ സിദ്ദിഖ്

മോഹൻലാലിൻറെ മകൻ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പ്രണവിന്റെ അഭിനയത്തെ അഭിനന്ദിച്ച് സിനിമാരംഗത്തുനിന്ന് നിരവധിപേർ രംഗത്തെത്തിയിരുന്നു. ചിത്രത്തിൻെറ ഷൂട്ടിങ്ങിനിടയിലുണ്ടായ ഒരു അനുഭവം ആദിയിൽ പ്രണവിന്റെ അച്ഛനായി അഭിനയിച്ച നടൻ സിദ്ദിഖ് ഈയടുത്ത് ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിക്കുമ്പോഴാണ് അഭിനയം ഇത്ര ലളിതമാണെന്ന് തോന്നുന്നത്. യാതൊരു സ്‌ട്രെയിനും ഇല്ലാതെയാണ് ലാല്‍ അഭിനയിക്കുന്നത്. നമ്മള്‍ ചെയ്യുമ്പോള്‍ എല്ലാം കഷ്ടമാണെന്ന് തോന്നും. പ്രണവിനും അച്ഛന്റെ ആ കഴിവുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.
"സിനിമയില്‍ ഞാനും അപ്പുവും ചേര്‍ന്നുള്ള ഒരു ഇമോഷണല്‍ സീന്‍ ഉണ്ട്. അല്‍പം നീളം കൂടിയ ഷോര്‍ട്ട് ആയിരുന്നു. വളരെ ഇമോഷണലായി അവനോട് സംസാരിച്ചു, ജിത്തു ഓകെ പറഞ്ഞു. അതിന് ശേഷം അപ്പു എന്റെ അടുത്ത് വന്നു ചോദിച്ചു ‘ അങ്കിളേ, അതെങ്ങനാ ഈ ചുണ്ട് വിറക്കുന്നേ, ഇതുപോലെ എങ്ങനാ വിറപ്പിക്കുന്നേ’ എന്ന്. അത് വിറപ്പിക്കുന്നതല്ല, വിറച്ചുപോയതാണെന്ന് ഞാന്‍ മറുപടി നല്‍കി. കൊച്ചുകുട്ടികളെപ്പോലെ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ല രസം തോന്നും. അതുപോലെ അവനെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. നിരവധി കോണിലാണ് ആ സീന്‍ എടുത്തത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ നോക്കി. എന്താ നോക്കുന്നേ എന്ന് ചോദിച്ചപ്പോള്‍ ‘അല്ല, ഇത്രയും അധികം എന്നെ ആരും കെട്ടിപ്പിടിച്ചിട്ടില്ല’ എന്നായിരുന്നു മറുപടി"- സിദ്ദിഖ് പറഞ്ഞു.
https://www.facebook.com/Malayalivartha























