Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ചാനല്‍ ഷോയിലെ പരിപാടിക്കിടെ അഞ്ജു അരവിന്ദിന്റേയും ആനിയുടെയും കയ്യാങ്കളി

28 JANUARY 2018 02:29 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് തിരിച്ചു വന്നത്. വര്‍ഷങ്ങള്‍ കുറച്ചായെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ അഭിനേത്രിയെ. അമൃത ടിവിയിലെ ആനീസ് കിച്ചന്‍ പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കികൊണ്ടിരിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല പാചകത്തിന്റെ കാര്യത്തിലും തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിക്കുകയാണ് ആനി ഈ പരിപാടിയിലൂടെ. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഈ പരിപാടിയില്‍ ആനിയുടെ പാചകം രുചിക്കാന്‍ എത്താറുണ്ട്. ഏറ്റവും ഒടുവില്‍ ആയി എത്തിയത് അഞ്ജു അരവിന്ദ് ആയിരുന്നു. 

സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, പാര്‍വതീ പരിണയം തുടങ്ങിയ ചിത്രങ്ങളിലൂടെ തുടങ്ങിയ സൗഹൃദമായിരുന്നു അഞ്ചു അരവിന്ദിന്റേയും ആനി ഷാജി കൈലാസിന്റെയും. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത് ആനീസ് കിച്ചനിലൂടെയായിരുന്നു. കിച്ചന്‍ വിശേഷങ്ങള്‍ക്കിടയില്‍ അഞ്ജുവിനെ ക്ഷണിക്കുന്നതിന് മുമ്പേ പ്രേക്ഷകരോട് പറഞ്ഞിരുന്നു 'അഞ്ജു ഇന്ന് എങ്ങനെയൊക്കെ അടി കൊണ്ടിട്ട് പോകുമെന്ന് എനിക്ക് അറിയില്ല. എനിക്ക് ഇന്ന് ഒരു ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുണ്ട്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ മൂഡില്‍ വേണം എല്ലാം ചോദിച്ചറിയാന്‍. അതിനു എന്റെ പ്രിയ പ്രേക്ഷകര്‍ കൂടെ നിന്നേ പറ്റൂ...

ഷോയിലേയ്ക്ക് വന്ന അഞ്ജു സൗഹൃദത്തെക്കുറിച്ചും വീട്ട് വിശേഷങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും വാചാലയാകുന്നുണ്ട്. ഇതിനിടയില്‍ അപ്രതീക്ഷിതമായി ആനിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ചോദ്യമെത്തി. എടീ സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നീ ആരോടൊക്കെ പറഞ്ഞെടി ഞാനും ഷെയ്നും ലൗവ് ആയിരുന്നെന്ന്... ചോദ്യം കേട്ട് അന്ധാളിച്ച അഞ്ജു പൊട്ടിച്ചിരിക്കിടയില്‍ പറഞ്ഞു ആര്‍ക്കായാലും സംശയം തോന്നില്ലേ അവര്‍ തമ്മില്‍ എന്താണെന്ന്...ഞാന്‍ വെറും ക്ലൂ മാത്രമേ കൊടുത്തിരുന്നുളൂന്ന് പറഞ്ഞു നിര്‍ത്തിയതും ആനി ആ രഹസ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി .

എല്ലാരും ഇത് കേള്‍ക്കണം ഇവള്‍ എന്റെ ഹംസം ആയിരുന്നു. ഹംസത്തെ വിശ്വസിക്കാന്‍ പാടില്ലെന്ന് പിന്നെയാണ് എനിക്ക് മനസിലായത്. നീ മിണ്ടിപ്പോകരുത്, നിന്നെ എങ്ങനെയാടി ഒരു ഫ്രണ്ട് ആയിട്ട് ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് അല്ലാതെ വേറെ ആര്‍ക്ക് അറിയാമായിരുന്നേടി ഈ കാര്യം? നീ അവര്‍ക്ക് ക്ലൂ അല്ല കൊടുത്തത്. എനിക്ക് ഒരു ഡിസെന്‍സി ഉണ്ട് അതുകൊണ്ടു പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ച് നിന്നെ ഞാന്‍ ഒന്നും ചെയ്യുന്നില്ല. ക്യാമറ ഓഫ് ആകുമ്പോള്‍ നിനക്ക് ഞാന്‍ ഒരു ഇടി എങ്കിലും തന്നിട്ടേ പോകൂ എന്ന് പറഞ്ഞ് ആനി ഇടയ്ക്ക് വൈലന്റ് ആകുന്നുണ്ട്. അതിനിടയില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ തല്ലില്‍ നിന്ന് മുങ്ങാന്‍ പല അടവുകളും അഞ്ജുവും പയറ്റുന്നുണ്ട്. ഇതിനോടകം തന്നെ ഇരുവരുടെയും രസകരമായ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് പിന്നീട് തിരിച്ചു വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (23 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (25 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (29 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (2 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends