കസബാ വിവാദം വീണ്ടും... മാപ്പു പറയില്ലെന്ന് പാര്‍വതി

കസബാ വിവാദ പരാമര്‍ശത്തില്‍ വീണ്ടും പുതിയ പ്രസ്താവനയുമായി പാര്‍വതി രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പരാമര്‍ശം. ഞാന്‍ സ്വന്തമായിട്ടാണ് ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എന്റെ വില്‍പവര്‍ കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് നിലനിന്നത് അതുകൊണ്ട് ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യും. തടസ്സങ്ങളുണ്ടാകും, പക്ഷെ, ഞാനൊരിടത്തും പോകുന്നില്ലെന്നും പാര്‍വതി പറഞ്ഞു. മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ, അദ്ദേഹം സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു.
എനിക്ക് അവസരങ്ങള്‍ കുറയുമെന്നും എനിക്കെതിരെ ലോബിയിംഗ് നടത്തുമെന്നും പറഞ്ഞു. ഞാന്‍ വീണുപോകുമോ...കഴിഞ്ഞ 12 വര്‍ഷമായി എന്റെ വീട് ഇതാണ്. ഇന്‍ഡസ്ട്രി മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പോലെ തന്നെയാണ് എനിക്കുമെന്നും താരം വ്യക്തമാക്കി.
മിതത്വം പാലിക്കാന്‍ ഒരുപാട് പേര്‍ എന്നെ ഉപദേശിച്ചു. ഞാന്‍ പറഞ്ഞു മിണ്ടാതിരിക്കുന്നത് കൊണ്ട് കിട്ടുന്ന വര്‍ക്കുകള്‍ എനിക്ക് വേണ്ട. എനിക്ക് ജോലി കിട്ടിയില്ലെങ്കില്‍, ഞാന്‍ അവസരങ്ങള്‍ ഉണ്ടാക്കി എടുക്കും. സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനുമൊക്കെയുള്ള ശക്തി എനിക്ക് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചിട്ടേയുള്ളുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























