Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

മമ്മൂക്കയുടെ മറുപടിയിൽ ഞാൻ തൃപ്തയല്ല; ഇതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ ഞാൻ തന്നെ അവസരങ്ങൾ ഉണ്ടാക്കും: ഇല്ലെങ്കിൽ ഞാൻ സിനിമയെടുക്കും...കസബ വിഷയത്തിൽ പ്രതികരണവുമായി പാർവതി

29 JANUARY 2018 10:44 AM IST
മലയാളി വാര്‍ത്ത

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ മമ്മൂട്ടി സിനിമ കസബയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി രംഗത്തെത്തിയിരുന്നു. സ്ത്രീ വിരുദ്ധതയെ വിമർശിച്ചതിന് താരത്തിന് സോഷ്യൽ മീഡിയയിൽ നേരിട്ട ആക്രമണം കഴിഞ്ഞ കുറച്ച് നാളുകളായി കേരളം ചർച്ച ചെയ്യുകയാണ്. പാര്‍വതിയുടെ ഫേസ്‌ബുക്ക് പേജിലും ട്വിറ്ററിലും മമ്മൂട്ടി ആരാധകർ എന്ന് പറയുന്നവർ അസഭ്യ വർഷങ്ങൾ നടത്തിയിരുന്നു. ഒടുവിൽ ഏറെ നാളത്തെ മൗനം വെടിഞ്ഞ് മമ്മൂട്ടി തന്നെ രംഗത്തെത്തി.

തനിക്ക് വേണ്ടി സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ മറുപടിയെക്കുറിച്ച് പാര്‍വതി ഇത് വരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഊട്ടിയിൽ അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിച്ചു വരുന്ന പാര്‍വതി ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് പരാമർശിച്ചു.

സംസാരിക്കാൻ അദ്ദേഹം സന്നദ്ധനായി എന്നതിൽ സന്തോഷമുണ്ട്, എന്നാൽ അദ്ദേഹത്തിന്റെ മറുപടിയിൽ പൂർണ തൃപ്തയാണെന്ന് പറയാൻ കഴിയില്ല. വിഷയത്തിന്റെ തുടക്കത്തിൽ ഞാൻ മെസ്സേജ് ചെയ്തപ്പോൾ ഇത്തരം കാര്യങ്ങൾ തനിക്ക് ശീലമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് സംഭവങ്ങൾ കൈവിട്ടുപോയി മറ്റൊരു ലെവലിൽ എത്തി. അത് കേവലം എന്നെയോ അദ്ദേഹത്തെയോ കുറിച്ച് മാത്രമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി വളർന്നു.

സ്ത്രീവിരുദ്ധതയ്ക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും വ്യക്തമാക്കി പാര്‍വതി പറഞ്ഞു. ഈ പ്രശ്നത്തിനു ശേഷം കുറച്ച് മൗനം പാലിക്കാനും ഇത്തരം വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും തന്നോട് പലരും ഉപദേശിച്ചെന്നും പാര്‍വതി പറഞ്ഞു. എനിക്കെതിരെ സിനിമയിൽ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാനും നിരവധി പേർ എന്നെ ഉപദേശിച്ചു. പക്ഷെ അവസരങ്ങൾ നഷ്ടപ്പെടും എന്നു പേടിച്ച് ഞാൻ മിണ്ടാതിരിക്കില്ല. എങ്ങോട്ടും പോകുകയുമില്ല. കഴിഞ്ഞ 12 വർഷമായി സിനിമയാണെന്റെ ലോകം.

എന്റെ സ്വന്തം താത്പര്യത്തിനാണ് ഇതിലേക്ക് വന്നത്. അതേ താത്പര്യവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഇത്രയും നാൾ ഇവിടെ നിന്നതും. ഇതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടാൽ എനിക്ക് വേണ്ട അവസരങ്ങൾ ഞാൻ തന്നെ ഉണ്ടാക്കും. ഞാൻ സിനിമയെടുക്കും. തടസങ്ങൾ ഉണ്ടാകും. പക്ഷെ ഞാൻ മറ്റെവിടേയും പോകില്ല. പാർവ്വതി വ്യക്തമാക്കി.

പ്രേക്ഷകരുമായി തനിക്കുള്ളത് വളരെ തുറന്നൊരു ബന്ധമാണെന്നും തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അതൊരിക്കലും ബാധിക്കാൻ അനുവദിക്കില്ലെന്നും പാര്‍വതി പറഞ്ഞു. നല്ല കഥാപാത്രങ്ങളും സിനിമകളും ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ചുറ്റിലുമുള്ളവർക്കോ മറ്റാർക്കെങ്കിലോ ബുദ്ധിമുട്ടാകുമെന്നു കരുതി എന്റെ അഭിപ്രായങ്ങൾ ഞാൻ പറയാതിരിക്കില്ല. ഒരു പൗര എന്ന നിലയിലും കലാകാരി എന്ന നിലയിലും അതെന്റെ അവകാശമാണെന്നും താരം പ്രതികരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (23 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (25 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (29 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (2 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends