Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

പ്രണവിനെ അന്വേഷിച്ച് എത്തുന്നത് നിരവധി ഓഫറുകൾ... പലതും വൻകിട ബാനറുകൾ... ആദിക്ക് ശേഷം നടൻ പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രം വൈകും

29 JANUARY 2018 03:00 PM IST
മലയാളി വാര്‍ത്ത

ആദിക്ക് ശേഷം നടൻ പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രം വൈകും. ഇപ്പോൾ ഹിമാലയത്തിലുള്ള പ്രണവ് മുന്നാഴ്ചകൾക്ക് ശേഷം മാത്രമേ കേരളത്തിൽ മടങ്ങിയെത്തുകയുള്ളു. മടങ്ങി വന്നാലും അദ്ദേഹം ഉടൻ അഭിനയിക്കില്ല.

അടുത്ത് അഭിനയിക്കണോ സംവിധാനം ചെയ്യണമോ എന്നും പ്രണവ് തീരുമാനിച്ചിട്ടില്ല. പ്രണവിനെ അന്വേഷിച്ച് നിരവധി ഓഫറുകളാണ് എത്തുന്നത്. പലതും വൻകിട ബാനറുകളാണ്. എന്നാൽ അത്തരം ബാനറുകളിലൊന്നും കൊത്താൻ പ്രണവ് തയാറല്ല. പ്രണവിന് വേണ്ടത് പണമല്ല. കലയെ ആത്മാർത്ഥമായി സ്നേഹിക്കാനാണ് പ്രണവ് ശ്രമിക്കുന്നത്. അതിൽ കള്ളമില്ല. കലയിലെ കള്ളനാണയങ്ങളിലൊന്നും വിശ്വസിക്കാൻ പ്രണവ് തയ്യാറുമല്ല.

സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ചയാളല്ല താനെന്ന് പ്രണവ് വിശ്വസിക്കുന്നു. അഛനെ പോലെയല്ല പ്രണവ്. അദ്ദേഹം സിനിമാഭിനയത്തെ ഒരു ജോലിയായി കണക്കാക്കുന്നില്ല. കലാമൂല്യമുള്ള സിനിമകളിൽ അഭിനയിക്കാനണ് പ്രണവിന് താത്പര്യം. അഛൻ ഇക്കാര്യത്തിൽ മകനെ ഉപദേശിക്കാറില്ല. ആദി പുറത്തിറങ്ങി കഴിഞ്ഞ ശേഷം കേരളത്തിലുണ്ടായ കോലാഹലങ്ങളെ കുറിച്ചൊന്നും പ്രണവ് അറിയുന്നില്ല. ഹിമാലയത്തിലെ പല സ്ഥലത്തും മൊബൈലിന് നെറ്റ് വർക്കും ഇല്ല.

സംവിധായകൻ ജിത്തു ജോസഫുമായി പ്രണവ് സംസാരിച്ചിരുന്നു. ഹിമാലയ സാനുക്കളിൽ നിന്നാണ് സംസാരിച്ചത്. സിനിമയുടെ വിശേഷങ്ങൾ അറിയാൻ അപ്പുവിന് വെമ്പൽ ഉണ്ടായിരുന്നില്ല. കാരണം എല്ലാം നന്നായി വരുമെന്ന് അപ്പുവിന് അറിയാമായിരുന്നു. തന്റെ സ്വകാര്യതക്ക് മങ്ങലേൽപ്പിക്കാൻ അപ്പു തയ്യാറല്ല. ഒരു പാട് യാത്രകൾ ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ്. ജിത്തുവുമായി പ്രണവിന് വലിയ മാനസിക അടുപ്പമുണ്ട്. പ്രണവിന്റെ സിനിമാ അരങ്ങേറ്റം ജിത്തുവിന്റെ അസോസിയേറ്റായിട്ടായിരുന്നു.

പ്രണവിനെ സിനിമ പഠിപ്പിക്കാൻ ജിത്തുവിന്റെ അടുത്തേക്ക് മോഹൻലാൽ അയച്ചതിന് പിന്നിൽ വ്യക്തമായ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. തന്റെ സിനിമാ ജീവിതത്തിൽ ദൃശ്യം പോലൊരു സിനിമ മോഹൻലാൽ ചെയ്തിട്ടില്ല. അതിന് കാരണക്കാരനായത് ജിത്തുവാണ്. ജിത്തുവിന് ഒരു മൂന്നാം കണ്ണുണ്ടെന്ന് മോഹൻലാൽ വിശ്വസിക്കുന്നു. മറ്റാരും ചെയ്യാത്തതാണ് ജിത്തു ചെയ്യുന്നത്. വ്യത്യസ്തമായി ചിന്തിക്കാനും വ്യത്യസ്തമായി പ്രവർത്തിക്കാനും ജിത്തുവിനറിയാം.

ഇന്ന് മോഹൻലാലിന്റെ ഏറ്റവും വിശ്വസ്തനായി ജിത്തു മാറിയിരിക്കുന്നു. അതു കൊണ്ടു തന്നെയാണ് മകനെ മോഹൻലാൽ ജിത്തുവിനെ ഏൽപ്പിച്ചത്. പ്രണവും ജിത്തുവും കുട്ടിയാലോചിച്ചാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. ചലച്ചിത്ര സംവിധായകനാവാണ് പ്രണവ് സിനിമയിലെത്തിയത്. നടനാവാനല്ല. അതിനാൽ ഇനി നടനാകുമോ സംവിധായകനാകുമോ എന്നും വ്യക്തമല്ല. സന്യാസതുല്യമാണ് പ്രണവിന്റെ മനസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (29 minutes ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (30 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (35 minutes ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (40 minutes ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (48 minutes ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (1 hour ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (1 hour ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (1 hour ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (1 hour ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (1 hour ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (2 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (2 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (2 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (2 hours ago)

Malayali Vartha Recommends