നീളൻ മുടി വെട്ടിക്കുറച്ച് പുതിയ ലുക്കിൽ നസ്രിയ; വീഡിയോ വൈറൽ

നസ്രിയ അഭിനയ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പുതിയ ചിത്രത്തിന്റെ വാര്‍ത്തയോടൊപ്പം നടി ഭാവനയുടെ വിവാഹത്തിനെത്തിയ താരത്തിന്റെ ലുക്കും പ്രേക്ഷക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നീളന്‍ മുടിയും നീല നിറത്തിലെ മനോഹരമായ വസ്ത്രവും നസ്രിയയെ ഭാവനയുടെ വിവാഹ സത്കാരത്തിലെ താരമാക്കി.
ഇപ്പോഴിതാ നീളന്‍ മുടി കഴുത്തൊപ്പം വെട്ടി കൂള്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളിലാണ് പുതിയ ലുക്ക്. മുടി മുറിച്ച താരത്തിന്റെ ലുക്കിൽ ആരാധകരിൽ ഒരു വിഭാഗം ക്യൂട്ട് ആണെന്നും മറ്റൊരു വിഭാഗം നിരാശയും പ്രകടിപ്പിക്കുന്നുണ്ട്.
സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുമായി തിളങ്ങിയ താരമാണ് നസ്രിയ. ഇത്രയും മോഡേണ്‍ ലുക്കില്‍ താരം എത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ പുതിയ സ്‌റ്റൈലിനെ വരവേറ്റിരിക്കുന്നത്. തിരിച്ചുവരവിലെ ആദ്യ ചിത്രത്തിനു വേണ്ടിയാണോ അതോ ഇനിയും അഭിനയിക്കാന്‍ ഒരുങ്ങുന്ന സസ്‌പെന്‍സ് കഥാപാത്രത്തിനായാണോ ഈ പുതിയ ലുക്ക് എന്നും ആരാധകര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha























