സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റ്; സത്യാവസ്ഥ തുറന്ന് പറഞ്ഞ് സുബി സുരേഷ്

കഴിഞ്ഞ ദിവസങ്ങളിലായി ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തയാണ് നടിയും അവതാരികയുമായ സുബി സുരേഷിന്റെ പ്രണയത്തകർച്ച. പ്രണയിക്കുന്ന സമയത്ത് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത് അദ്ദേഹമാണ്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും എന്തിനാണ് എനിക്ക് അദ്ദേഹം തന്നെ ഒരു അക്കൗണ്ട് എടുത്ത് തന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാന്‍ സമ്പാദിക്കുന്നത് എല്ലാം എന്റെ പേരില്‍ തന്നെ ഉണ്ടാവണം. കുടുംബത്തിലേക്ക് പോകരുത്. വിവാഹത്തോടെ എന്നെ പൂര്‍ണമായും പറിച്ചു നടുമ്പോള്‍ അതൊക്കെ സ്വന്തം പേരിലാക്കാം എന്നതായിരുന്നു അവരുടെ ഉദ്ദേശം-ഇങ്ങനെയൊക്കെയായിരുന്നു മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ പ്രചരിച്ചുക്കൊണ്ടിരുന്ന ഈ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സുബി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുബി പറയുന്നതിങ്ങനെ;
നാലഞ്ചുമാസം മുമ്പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എന്റെ വായില്‍ നിന്ന് അറിയാതെ വീണുപോയ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട് എന്ന് ഞാന്‍ ആ ഷോയില്‍ പറഞ്ഞിരുന്നു. പക്ഷെ അത് 15 വര്‍ഷം മുന്‍പുള്ള കാര്യമാണ്. അതാണ് ഇന്നലത്തേതു പോലെ ആളുകള്‍ പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്.
എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്നു പറയുമ്പോള്‍ അറിയാമല്ലോ അന്ന് എന്റെ കയ്യില്‍ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. പിന്നെ ഇത്തരം വാര്‍ത്തകളെയൊക്കെ ഞാന്‍ പോസിറ്റീവായേ കാണാറുള്ളൂ. ഇപ്പോള്‍ യുഎസില്‍ ഒരു ഷോ കഴിഞ്ഞ് വന്നതേയുള്ളൂ. പുതിയ ഷോ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നതേ ഉള്ളൂ. ആ സമയത്ത് ഇത്തരം വാര്‍ത്തകളൊക്കെ നമ്മളെ ലൈംലൈറ്റില്‍ നിര്‍ത്താന്‍ സഹായിക്കും. സുബി ചിരിയോടെ പറയുന്നു. വീട്ടുകാര്‍ക്ക് എന്നെ വിവാഹം കഴിപ്പിക്കാന്‍ അതിയായ മോഹമുണ്ട്. പക്ഷെ അറേഞ്ച്ഡ് മാരേജിനോട് എനിക്ക് താല്‍പര്യമില്ല. ഏത് ജാതിയാണെങ്കിലും മതമാണെങ്കിലും കുഴപ്പമില്ല, നിനക്കിഷ്ടമുള്ള ആളെ വിവാഹം കഴിച്ചോളാന്‍ വീട്ടുകാര്‍ പറയുന്നുണ്ട്, പക്ഷെ ലൈസന്‍സ് കിട്ടിയപ്പോള്‍ പ്രേമം വരുന്നില്ല, ഞാന്‍ എന്റെ ജീവിതത്തില്‍ പൂര്‍ണമായും സന്തോഷവതിയാണ്.- സുബി പറഞ്ഞു.
https://www.facebook.com/Malayalivartha























